Quantcast

പോപ്പുലർ ഫ്രണ്ട് നിരോധനം യു.എ.പി.എ ട്രൈബ്യൂണൽ ശരിവെച്ചു

2022 സെപ്റ്റംബർ 28-നാണ് പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചത്. അഞ്ച് വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Updated:

    2023-03-21 12:26:27.0

Published:

21 March 2023 10:26 AM GMT

UAPA Tribunal upholds ban on Popular Front
X

Popular Front

ന്യൂഡൽഹി:പോപ്പുലർ ഫ്രണ്ട് നിരോധനം യു.എ.പി.എ ട്രൈബ്യൂണൽ ശരിവെച്ചു. 2022 സെപ്റ്റംബർ 28-നാണ് പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചത്. അഞ്ച് വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ജസ്റ്റിസ് ദിനേശ് കുമാർ ശർമ അധ്യക്ഷനായ ട്രൈബ്യൂണലാണ് നിരോധനം ശരിവെച്ചത്.

പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട്, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, എൻ.സി.എച്ച്.ആർ.ഒ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ പ്രണ്ട് തുടങ്ങിയ സംഘടനകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്.

രാജ്യവ്യാപകമായ റെയ്ഡ് നടത്തിയ നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെയായിരുന്നു നിരോധനം. ഇതുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ മാർച്ച് പതിനേഴിന് എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതരമതസ്ഥർക്കെതിരെ ഗൂഢാലോചന നടത്തി, ജനങ്ങൾക്കിടയിൽ മതസ്പർദ്ധയുണ്ടാക്കി, ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം കൊണ്ടുവരാനുള്ള ഉദ്ദേശ്യത്തോടെ ഫണ്ട് സമാഹരണം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്.

TAGS :

Next Story