മഹാരാഷ്ട്രയിൽ ഗവർണർക്ക് വീഴ്ച പറ്റി; രാജിവെച്ചില്ലായിരുന്നെങ്കിൽ ഉദ്ധവ് സർക്കാരിനെ പുനഃസ്ഥാപിച്ചേനെ: സുപ്രിംകോടതി
സ്പീക്കറുടെ അധികാരം സംബന്ധിച്ച് ഏഴംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കും.
ന്യൂഡൽഹി: ശിവസേനയിലെ അധികാരത്തർക്കത്തിൽ ഗവർണർ സ്വീകരിച്ച നിലപാട് ചട്ടവിരുദ്ധമെന്ന് സുപ്രിംകോടതി. ഭരണഘടന നൽകാത്ത അധികാരമാണ് ഗവർണർ ഉപയോഗിച്ചത്. രാജിവെച്ചില്ലായിരുന്നെങ്കിൽ ഉദ്ധവ് സർക്കാരിനെ പുനഃസ്ഥാപിച്ചേനെ. വിശ്വാസവോട്ടെടുപ്പ് നേരിടാതെയാണ് ഉദ്ധവ് സർക്കാർ രാജിവെച്ചത്. അതുകൊണ്ട് വീണ്ടും നിയോഗിക്കാനാവില്ലെന്നും സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പറഞ്ഞു.
സ്പീക്കറുടെ അധികാരം സംബന്ധിച്ച കേസ് കോടതിയുടെ ഏഴംഗ ബെഞ്ച് പരിഗണിക്കും. നിലവിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അതേസമയം ഷിൻഡെ വിപ്പിനെ നിയോഗിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയപ്പാർട്ടി നേതാവിനാണ് വിപ്പ് നൽകാനുള്ള അധികാരമെന്നും കോടതി പറഞ്ഞു.
ശിവസേനയിലെ പിളർപ്പിനെ തുടർന്ന് മഹാരാഷ്ട്രയിലുണ്ടായ രാഷ്ട്രീയപ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജികളിലാണ് കോടതിയുടെ വിധി.
Next Story
Adjust Story Font
16