Quantcast

കനത്ത മഴയിൽ റോഡുകൾ പൊട്ടി പൊളിഞ്ഞു; കരാറുകാർക്കെതിരെ നടപടിയുമായി മഹാരാഷ്ട്ര സർക്കാർ

മുംബൈ-നാസിക് ഹൈവേ, മുംബൈ-ഗോവ ഹൈവേ തുടങ്ങിയ റോഡുകളിലാണ് ഏറ്റവും കൂടുതൽ കുഴികൾ കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Published:

    30 Sep 2021 3:34 AM GMT

കനത്ത മഴയിൽ റോഡുകൾ പൊട്ടി പൊളിഞ്ഞു; കരാറുകാർക്കെതിരെ നടപടിയുമായി മഹാരാഷ്ട്ര സർക്കാർ
X

ഗുണനിലവാരമില്ലാത്ത റോഡുകൾ പണിത കരാരുകാർക്കും എഞ്ചിനിയർമാർക്കുമെതിരെ നടപടിയുമായി മഹാരാഷ്ട്ര സർക്കാർ. ദേശീയ പാതകളിലുൾപ്പെടെ കുഴികൾ നിറഞ്ഞ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിർദേശം നൽകിയത്. ഗുലാബ് ചുഴലിക്കാറ്റുമായി തുടർന്നു തുടർച്ചയായി സംസ്ഥാനത്തു മഴ പെയ്തിരുന്നു. ശക്തമായി പെയ്ത മഴയിൽ റോഡുകളുടെ അവസ്ഥ പരിതാപകരമാവുകയായിരുന്നു. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് റോഡുകൾ പുനസ്ഥാപിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇതിനായി ബജറ്റിന്റെ 50 ശതമാനം മാറ്റിവെയ്ക്കാനും മന്ത്രിസഭ തീരുമാനിച്ചു

'''ഇവിടെ ആവശ്യത്തിനുള്ള ഫണ്ടുണ്ട്. ഒന്നിനും ഒരു കുറവില്ല.റോഡ് നിർമാണത്തിനു അനുവദിക്കുന്ന ഫണ്ടുകൾ ശരിയായ തോതിൽ വിനിയോഗിക്കാതെ അഴിമതി നടത്തി റോഡുകൾ നിലവാരം കുറച്ചു പണിയുന്ന എല്ലാവർക്കെതിരെയും നടപടിയുണ്ടാകും'' മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. പുതിയ തീരുമാനങ്ങളറിയിക്കാൻ സംസ്ഥാനത്തെ എല്ലാ എഞ്ചിനീയർമാരുമായി യോഗം ചേരുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചു.

മുംബൈ-നാസിക് ഹൈവേ, മുംബൈ-ഗോവ ഹൈവേ തുടങ്ങിയ റോഡുകളിലാണ് ഏറ്റവും കൂടുതൽ കുഴികൾ കണ്ടെത്തിയത്. സംസ്ഥാനത്തെ എല്ലാ റോഡുകളുടെയും ഗുണനിലവാരം വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി അശോക് ചവാൻ നിർദേശം നൽകിയിട്ടുണ്ട്.

TAGS :

Next Story