Quantcast

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി ഇന്ന് 18 വിമാനങ്ങളെത്തും

റഷ്യ വഴി കിഴക്കൻ യുക്രൈനിൽ നിന്നും രക്ഷപ്പെടുത്തൽ ദൗത്യം ഇതുവരെ തുടങ്ങിയിട്ടില്ല

MediaOne Logo

Web Desk

  • Published:

    4 March 2022 1:17 AM GMT

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി ഇന്ന് 18 വിമാനങ്ങളെത്തും
X

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി 18 വിമാനങ്ങൾ ഇന്നെത്തും. റഷ്യ വഴി ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമായില്ല. സുമിയിൽ കുടുങ്ങിയ വിദ്യാർഥികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും തുടരുകയാണ്.

ഖാർകീവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേക ട്രെയിന്‍ സൗകര്യം ഒരുക്കണമെന്ന് യുക്രൈന്‍ അധികൃതരോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. യുക്രൈന്‍ സൈന്യത്തിന്റെ സഹായത്തോടെ ഖാർകീവിൽ നിന്നും നിരവധി വിദ്യാര്‍ഥികള്‍ ഇതിനകം പടിഞ്ഞാറൻ യുക്രൈനിൽ എത്തി. റൊമാനിയ, പോളണ്ട്, ഹംഗറി, സ്ലോവാക്യ അതിർത്തി വഴിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

റഷ്യ വഴി കിഴക്കൻ യുക്രൈനിൽ നിന്നും രക്ഷപ്പെടുത്തൽ ദൗത്യം ഇതുവരെ തുടങ്ങിയിട്ടില്ല. ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കർണാടക സ്വദേശി നവീൻ കൊല്ലപ്പെട്ട ശേഷമാണു റഷ്യ വഴിയുള്ള സുരക്ഷിത പാത എന്ന വിഷയം കൂടുതൽ ചർച്ചയായത്. വിദേശകാര്യ സെക്രട്ടറി റഷ്യയുടെയും യുക്രൈന്റെയും അംബാസഡര്‍മാരോട് ഇക്കാര്യം ചർച്ച നടത്തിയിരുന്നു. പുടിനും മോദിയും നടത്തിയ ചർച്ചയിലും ഇക്കാര്യം ഉന്നയിച്ചിരുന്നു. റോഡ് - റെയിൽ പാതകളിലൂടെ യാത്ര അസാധ്യമായ സുമിയിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തുകൊണ്ടുവരുന്നതിനെ കുറിച്ചുള്ള ചർച്ചകളാണ് വിദേശകാര്യ മന്ത്രാലയത്തിൽ നടക്കുന്നത്

TAGS :

Next Story