Quantcast

'പാർട്ടിയിലേക്ക് യുവാക്കളെ ആകർഷിക്കാൻ കഴിയുന്നില്ല': സിപിഎം സംഘടനാ റിപ്പോർട്ട്

ഹിന്ദുത്വ വർഗീയത എതിർക്കാൻ ശക്തമായ പ്രചാരണം നടത്തണമെന്നും റിപ്പോർട്ടിൽ

MediaOne Logo

Web Desk

  • Updated:

    2 April 2025 1:07 AM

Published:

1 April 2025 5:18 PM

പാർട്ടിയിലേക്ക് യുവാക്കളെ ആകർഷിക്കാൻ കഴിയുന്നില്ല: സിപിഎം സംഘടനാ റിപ്പോർട്ട്
X

മധുര: പാർട്ടിയിലേക്ക് യുവാക്കളെ ആകർഷിക്കാൻ കഴിയുന്നില്ലെന്ന് സിപിഎം സംഘടനാ റിപ്പോർട്ട്. പിബി അംഗങ്ങളുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്താൻ തീരുമാനം. പാർട്ടി അംഗങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണം. കീഴ്ഘടകങ്ങളിലെ നേതാക്കൾക്ക് കൃത്യമായ പരിശീലനം നൽകണം. ഹിന്ദുത്വ വർഗീയത എതിർക്കാൻ ശക്തമായ പ്രചാരണം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. സിപിഎമ്മിന്റെ സംഘടനാ റിപ്പോർട്ട് മീഡിയവണിന് ലഭിച്ചു. ‌

സിപിഎമ്മിന്റെ 24ാമത് പാർട്ടി കോൺഗ്രസിന് നാളെ മധുരയിലാണ് തുടക്കമാകുന്നത്. മുതിർന്ന നേതാവ് ബിമന്‍ ബസു സമ്മേളനത്തിന്റെ പതാക ഉയർത്തും. പോളിറ്റ് ബ്യൂറോ കോഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. പുതിയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിരവധി പേരുകളാണ് പാർട്ടി പരിഗണനയിലുള്ളത്. തമിഴ്നാട്ടിലെ ചരിത്ര സാംസ്കാരിക നഗരമായ മധുരയിലെ തമുക്കം മൈതാനത്താണ് സിപിഎമ്മിന്റെ 24ാം പാർട്ടി കോൺഗ്രസ് ചേരുന്നത്.

നാളെ ഉച്ചയ്ക്ക് ശേഷമാണ് പ്രതിനിധി സമ്മേളനം. ആറാം തീയതി ഉച്ചയ്ക്ക് ശേഷം റെഡ് വളണ്ടിയർ മാർച്ച് ആരംഭിക്കും. റിങ്ടോൺ ജങ്ഷന് സമീപം എൻ ശങ്കരയ്യാ സ്മാരക ഗ്രൗണ്ടിലാണ് പൊതുസമ്മേളനം നടക്കുന്നത്. പ്രായപരിധി കർശനമായി നടപ്പാക്കണമോയെന്ന് പാർട്ടി കോൺഗ്രസിൽ തീരുമാനിക്കും. എം.എ ബേബി അശോക് ധാവ്ള, ബി.വി രാഘവുലു അടക്കമുള്ളവരുടെ പേരുകളാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പ്രായപരിധി ഇളവ് നൽകിയാൽ ബൃന്ദ കാരാട്ട് അടക്കമുള്ളവരും പരിഗണിക്കപ്പെട്ടേക്കാം. പുതിയ കേന്ദ്രകമ്മിറ്റിയില്‍ മലയാളികളായ നിരവധി പുതുമുഖങ്ങള്‍ ഉണ്ടായേക്കും.

TAGS :

Next Story