യുപിയിലെ കനൗജ് റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന മേൽക്കൂര തകർന്നുവീണു; നിരവധി പേർ കുടുങ്ങി
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
ലക്‌നൗ: ഉത്തർപ്രദേശിലെ കനൗജ് റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന മേൽക്കൂരയുടെ സ്ലാബ് തകർന്നുവീണു. നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. 12 പേരെ രക്ഷപെടുത്തിയതായി അധികൃതർ അറിയിച്ചു.
സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. രക്ഷപെടുത്തിയവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Next Story
Adjust Story Font
16