Quantcast

അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ ആശുപത്രിയില്‍

ചൊവ്വാഴ്ചയാണ് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    29 July 2021 7:08 AM

അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ ആശുപത്രിയില്‍
X

വയറുവേദനയെ തുടര്‍ന്ന് അധോലോക കുറ്റവാളി ഛോട്ടാ രാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയാണ് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലിലും ഛോട്ടാ രാജനെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഛോട്ടാ രാജന്‍ മരിച്ചുവെന്ന വാര്‍ത്തകളും പരന്നിരുന്നു. വാര്‍ത്തകളെ പിന്തള്ളി എയിംസ് അധികൃതരും രംഗത്തെത്തിയിരുന്നു.

2015ല്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ അറസ്റ്റിലായതിന് ശേഷം കനത്ത സുരക്ഷയില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് 61കാരനായ രാജന്‍. കൊലപാതകവും പണംതട്ടലും ഉള്‍പ്പെടെ 70 ഓളം ക്രിമിനല്‍ കേസുകളാണ് ഛോട്ടാരാജനെതിരെയുള്ളത്. 2011ൽ മാധ്യമപ്രവർത്തകൻ ജ്യോതിർമയ് ദേയെ കൊലപ്പെടുത്തിയ കേസിൽ 2018ൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. എല്ലാ കേസുകളും സിബിഐക്ക് കൈമാറുകയും വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story