Quantcast

വംശഹത്യ എന്ന പദം ഉദയനിധി ഉപയോഗിച്ചിട്ടില്ല, ബി.ജെ.പി വ്യാജപ്രചരണം നടത്തുന്നു; പിന്തുണച്ച് എം.കെ സ്റ്റാലിന്‍

ഉദയനിധി എന്താണ് സംസാരിച്ചതെന്ന് അറിയാതെ പ്രധാനമന്ത്രി അഭിപ്രായം പറയുന്നത് അന്യായമാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു

MediaOne Logo

Web Desk

  • Published:

    7 Sep 2023 7:38 AM GMT

MK Stalin with son
X

ഉദയനിധി സ്റ്റാലിനും എം.കെ സ്റ്റാലിനും

ചെന്നൈ: സനാതന ധര്‍മ വിവാദത്തില്‍ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വംശഹത്യ എന്ന പദം ഉദയനിധി ഉപയോഗിച്ചിട്ടില്ലെന്നും ബി.ജെ.പി വ്യാജപ്രചരണം നടത്തുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.ഉദയനിധി എന്താണ് സംസാരിച്ചതെന്ന് അറിയാതെ പ്രധാനമന്ത്രി അഭിപ്രായം പറയുന്നത് അന്യായമാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

“ബി.ജെ.പി വളർത്തിയെടുത്ത സോഷ്യൽ മീഡിയ വിഭാഗം ഈ അസത്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു. എന്നിരുന്നാലും, 'വംശഹത്യ' എന്ന വാക്ക് തമിഴിലോ ഇംഗ്ലീഷിലോ ഉദയനിധി ഉപയോഗിച്ചിട്ടില്ല. എന്നിട്ടും അങ്ങനെ അവകാശപ്പെട്ട് നുണകൾ പ്രചരിപ്പിച്ചു,” സ്റ്റാലിൻ പറഞ്ഞു. ഉദയനിധിയുടെ തല വെട്ടുന്നവര്‍ക്ക് 10 കോടി പാരിതോഷികം പ്രഖ്യാപിച്ച സന്യാസിക്കെതിരെ യുപി സര്‍ക്കാര്‍ എന്തെങ്കിലും നടപടി എടുത്തോ എന്ന് തമിഴ്നാട് മുഖ്യമന്ത്രി ചോദിച്ചു. പകരം ഉദയനിധിക്കെതിരെ കേസുകൾ കൊടുത്തു.ഉദയനിധിയെക്കുറിച്ച് പ്രചരിക്കുന്ന നുണകളെക്കുറിച്ച് പ്രധാനമന്ത്രി അറിഞ്ഞുകൊണ്ടാണോ അതോ അറിയാതെയാണോ സംസാരിക്കുന്നതെന്നും സ്റ്റാലിന്‍ ചോദിച്ചു. ഉദയനിധിയുടെ പരാമര്‍ശത്തിന് തക്കതായ മറുപടി നല്‍കണമെന്നായിരുന്നു പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരോട് പറഞ്ഞത്. ജി 20 സമ്മേളനത്തിനു മുന്നോടിയായി ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്.

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നത് ഒരു രാഷ്ട്രീയ ഗിമ്മിക്ക് ആണെന്നും പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത സൃഷ്ടിക്കാനാണ് കേന്ദ്ര സർക്കാർ ഇത് നിർദ്ദേശിച്ചതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.സനാതനയിലെ വിവേചനപരമായ നടപടികളിൽ ബി.ജെ.പിക്ക് സത്യത്തില്‍ ആശങ്കയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഡിഎംകെ പോലെ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാൻ കഴിയുമെന്ന് ബിജെപി വിശ്വസിക്കുന്നുവെങ്കിൽ, അവർ ആ മണലിൽ മുങ്ങിപ്പോകും.

“ചില വ്യക്തികൾ ഇപ്പോഴും ആത്മീയ വേദികളിൽ സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നു. സ്ത്രീകൾ ജോലി ചെയ്യരുത്, വിധവകളായ സ്ത്രീകൾ പുനർവിവാഹം ചെയ്യരുത്, പുനർവിവാഹത്തിന് ആചാരങ്ങളോ മന്ത്രോച്ചാരണങ്ങളോ ഇല്ല.മനുഷ്യരാശിയുടെ പകുതിയിലധികം വരുന്ന സ്ത്രീകളെ അടിച്ചമർത്താൻ അവർ 'സനാതന' എന്ന പദം ഉപയോഗിക്കുന്നു.അത്തരം അടിച്ചമർത്തൽ ആശയങ്ങൾക്കെതിരെ മാത്രമേ ഉദയനിധി ശബ്ദമുയർത്തൂ, ആ ആശയങ്ങളിൽ അധിഷ്ഠിതമായ ആചാരങ്ങൾ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്തു'' സ്റ്റാലിന്‍ വിശദമാക്കി.

TAGS :

Next Story