ഏകീകൃത സിവിൽകോഡ് ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും
നിയമ കമ്മീഷൻ അംഗങ്ങളോട് ജൂലൈ മൂന്നിന് പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂഡൽഹി: ഏകീകൃത സിവിൽകോഡ് ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. ഇതിന് മുന്നോടിയായി നിയമകമ്മീഷനെ പാർലമെന്റ് സ്റ്റാന്റിങ് കമ്മിറ്റി വിളിപ്പിച്ചിട്ടുണ്ട്. ജൂലൈ മൂന്നിന് നിയമ കമ്മീഷൻ അംഗങ്ങളോട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമ കമ്മീഷന്റെയും നിയമ മന്ത്രിലായത്തിന്റെയും പ്രതിനിധികളോട് പാർലമെന്ററി സമിതി അഭിപ്രായം ആരായും. ഏകീകൃത സിവിൽകോഡ് വിഷയത്തിൽ നിയമ കമ്മീഷൻ ജൂൺ 14-ന് പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഇതിനകം എട്ടരലക്ഷത്തോളം അഭിപ്രായമാണ് ലഭിച്ചത്. ഇത് ക്രോഡീകരിച്ച ശേഷം പാർലമെന്ററി സമിതിയെ അറിയിക്കും.
Next Story
Adjust Story Font
16