ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവിൽ കോഡ് നടപ്പിലാക്കാനൊരുങ്ങി ഗുജറാത്ത്; സമിതി രൂപികരിച്ചു
വിരമിച്ച സുപ്രിംകോടതി ജഡ്ജി രഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ് സർക്കാർ സമിതി രൂപീകരിച്ചിരിക്കുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍
അഹമ്മദാബാദ്: ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി ഗുജറാത്തും. ഇതിന്റെ നടപടികൾ സർക്കാർ ആരംഭിച്ചു. ആദ്യ പടിയായി കരട് തയ്യാറാക്കാനായി അഞ്ചംഗസമിതിയെ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ചു.
വിരമിച്ച സുപ്രിംകോടതി ജഡ്ജി രഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ് സർക്കാർ സമിതി രൂപീകരിച്ചിരിക്കുന്നത്.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ സിഎല്‍ മീണ, അഡ്വ. ആര്‍സി കൊഡേകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ദക്ഷേശ് ഥാക്കര്‍, സാമൂഹിക പ്രവര്‍ത്തക ഗീത ഷറോഫ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
അടുത്ത 45 ദിവസത്തിനുള്ളിൽ വിഷയത്തിൽ കരട് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് സർക്കാർ ആശ്യപ്പെട്ടിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ഭരണഘടനയുടെ 75 വര്‍ഷം ആഘോഷിക്കുകയാണ്. എല്ലാവര്‍ക്കും തുല്യ അവകാശം ഉറപ്പുവരുത്താന്‍ ഏകസിവില്‍ കോഡ് രാജ്യത്താകെ നടപ്പിലാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും'- ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.
വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന ഏകീകൃത സിവിൽ കോഡ് ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നാണ്.
Adjust Story Font
16