ഏകീകൃത സിവിൽ കോഡില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടി ലോ കമ്മീഷൻ
30 ദിവസത്തിനുള്ളിലാണ് അഭിപ്രായം അറിയിക്കേണ്ടത്
ഡല്‍ഹി: ഏകീകൃത സിവിൽ കോഡില്‍ അഭിപ്രായം തേടി ലോ കമ്മീഷൻ. ഒരു രാജ്യം, ഒരു നിയമം എന്ന വിഷയത്തില്‍ പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടാനാണ് ലോ കമ്മീഷൻ തീരുമാനം. 30 ദിവസത്തിനുള്ളിലാണ് അഭിപ്രായം അറിയിക്കേണ്ടത്. പൊതുജനങ്ങളിൽ നിന്നും മതസംഘടനകളിൽ നിന്നുമാണ് അഭിപ്രായം തേടുന്നത്.
2016ലാണ് കേന്ദ്ര സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോവാന്‍ ലോ കമ്മീഷനോട് ആവശ്യപ്പെട്ടത്. എന്നാല്‍ 2018ലാണ് പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായത്. പക്ഷെ മുന്നോട്ടു പോവാന്‍ 21ആം ലോ കമ്മീഷന് കഴിഞ്ഞില്ല.
അതേസമയം നിയമ രൂപീകരണത്തിനുള്ള ആദ്യ ചുവടുവെപ്പ് എന്ന നിലയില്‍ ഏകീകൃത സിവിൽ കോഡില്‍ 22ആം നിയമ കമ്മീഷന്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുകയാണ്. ഇതിനായി ജി മെയില്‍ അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്.
Next Story
Adjust Story Font
16