Quantcast

സ്കൂൾ, കോളജുകളിൽ യൂണിഫോം നിർബന്ധമാക്കി കർണാടക സർക്കാർ ഉത്തരവിറക്കി

കർണാടകയിലെ കാമ്പസുകളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയ സംഭവം ദേശീയ തലത്തിൽ ചർച്ചയായതിന് പിന്നാലെയാണ് ഉത്തരവ്

MediaOne Logo

Web Desk

  • Published:

    6 Feb 2022 2:05 AM GMT

സ്കൂൾ, കോളജുകളിൽ യൂണിഫോം നിർബന്ധമാക്കി കർണാടക സർക്കാർ ഉത്തരവിറക്കി
X

സ്കൂൾ, കോളജുകളിൽ യൂണിഫോം നിർബന്ധമാക്കി കർണാടക സർക്കാർ ഉത്തരവിറക്കി. കർണാടകയിലെ കാമ്പസുകളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയ സംഭവം ദേശീയ തലത്തിൽ ചർച്ചയായതിന് പിന്നാലെയാണ് ഉത്തരവ്. 1983ലെ കർണാടക വിദ്യാഭ്യാസ ആക്ട് പ്രകാരമാണ് സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ കോളജുകളിലും സ്കൂളുകളിലും യൂണിഫോം നിർബന്ധമാക്കിയത്.

കഴിഞ്ഞ നാലു ദിവസവും കർണാടകയിലെ കുന്താപ്പുർ ഗവണ്‍മെന്‍റ് പി യു കോളജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യർഥികളെ പ്രിൻസിപ്പളിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ച വിദ്യാർഥികളെ ബലം പ്രയോഗിച്ചാണ് ക്യാമ്പസിൽ നിന്നും നീക്കിയത്.

ഹിജാബ് ധരിച്ചവർക്ക് വിഭ്യാഭ്യാസം നിഷേധിക്കരുതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ പെണ്‍കുട്ടികളുടെ ഭാവി തകർക്കരുതെന്നും വിദ്യയുടെ കാര്യത്തില്‍ സരസ്വതി ദേവി ആരോടും വേർതിരിവ് കാണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന മോദി സർക്കാർ അവരുടെ വിദ്യാഭ്യാസം തടയുകയാണെന്ന് ബിഎസ്‍പി എം.പി ഡാനിഷ് അലി ലോക്‍സഭയില്‍ പറഞ്ഞു. ഹിജാബിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ എസ്.എഫ്.ഐ രംഗത്തെത്തി.

TAGS :

Next Story