Quantcast

മൊബൈല്‍ ഫോണിനും ഇലക്ട്രിക് വാഹനങ്ങള്‍ക്കും വില കുറയും; സ്വര്‍ണം,സിഗരറ്റ് വില കൂടും

ഇലക്ട്രിക്ക് ചിമ്മിനി ഇറക്കുമതി തീരുവ വർധിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2023-02-01 07:15:23.0

Published:

1 Feb 2023 7:14 AM GMT

mobile phone
X

പ്രതീകാത്മക ചിത്രം

ഡല്‍ഹി: ഇലക്ട്രിക് ഉപകരണ നിർമാണത്തിനുള്ള വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറച്ചു. മൊബൈല്‍ ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ടെലിവിഷന്‍ സെറ്റുകള്‍, കംപ്രസ്ഡ് ബയോഗ്യാസ്, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും. എന്നാല്‍ സിഗരറ്റ്,കോമ്പൗണ്ട് റബ്ബർ, സ്വര്‍ണം,വെള്ളി,വജ്രം എന്നിവയുടെ വില കൂടും.

ഇലക്ട്രിക്ക് ചിമ്മിനി ഇറക്കുമതി തീരുവ വർധിപ്പിച്ചു. 2 കോടി വിറ്റുവരവ് ഉള്ള ചെറുകിട വ്യവസായങ്ങൾക്ക് നികുതി ഇളവുണ്ട്. 50 ലക്ഷം വരെ വാർഷിക വരുമാനം ഉള്ള പ്രൊഫഷനലുകൾക്കും നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മാസ നിക്ഷേപ പദ്ധതികളുടെ പരമാവധി തുക ഉയർത്തി. സിംഗിൾ അക്കൗണ്ടുകൾക്ക് പുതിയ പരിധി 9 ലക്ഷവും ജോയിൻ്റ് അക്കൗണ്ടുകൾക്ക് 15 ലക്ഷവും പരിധിയാക്കി. പഴയ വാഹനങ്ങൾ പൊളിക്കൽ നയത്തിന് കൂടുതൽ സഹായം നല്‍കും. സംസ്ഥാനങ്ങളുമായി ചേർന്ന് പദ്ധതി വിപുലമാക്കും. പഴയ സർക്കാർ വാഹനങ്ങളും പൊളിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

TAGS :

Next Story