Quantcast

ഡൽഹി ഓർഡിനൻസിന് പകരമുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

ഡൽഹിയിൽ ഉദ്യോഗസ്ഥരെ നിയമിക്കാനും സ്ഥലം മാറ്റാനും കേന്ദ്ര സർക്കാരിന് കൂടുതൽ അധികാരം നൽകുന്നതാണ് ബിൽ

MediaOne Logo

Web Desk

  • Published:

    25 July 2023 4:25 PM GMT

Union Cabinet approved the Bill to replace the Delhi Ordinance,latest national news,ഡൽഹി ഓർഡിനൻസിന് പകരമുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
X

ന്യൂഡല്‍ഹി: ഡൽഹി ഓർഡിനൻസിന് പകരം നിർമ്മിച്ച ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. വർഷകാല സമ്മേളനത്തിൽ തന്നെ പാർലമെൻ്റിൽ അവതരിപ്പിക്കും. ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സംബന്ധിച്ച അധികാരം കേന്ദ്രത്തിന് നൽകുന്നതായിരുന്നു കേന്ദ്രസർക്കാർ തന്നെ പുറത്തിറക്കിയ ഓർഡിനൻസ്.

ഡൽഹി സർക്കാറിന് അനുകൂലമായ സുപ്രിംകോടതിവിധി മറികടക്കാനാണ് ലെഫ്റ്റ്നന്റ് ഗവർണർ കൂടി ഉൾപ്പെട്ട സമിതിക്ക് ഉദ്യോഗസ്ഥരുടെ നിയമനാധികാരം നൽകിക്കൊണ്ട് സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്. സഭയിൽ ബില്ലെത്തുമ്പോൾ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ പ്രതിപക്ഷ പാർട്ടി നേതാക്കളെ കണ്ടിരുന്നു. ഒപ്പം നിൽക്കാമെന്ന് പ്രതിപക്ഷ ചേരിയിലെ എല്ലാ പാർട്ടികളും അരവിന്ദ് കെജ്‌രിവാളിന് ഉറപ്പ് നൽകിയിട്ടുണ്ട്.

ഭൂരിപക്ഷം ഇല്ലാത്തതിനാൽ പ്രതിപക്ഷ പാർട്ടികൾ എല്ലാം ഒന്നിച്ചുനിന്നാൽ രാജ്യ സഭയിൽ പാസാക്കിയെടുക്കാൻ ബി.ജെ.പിക്ക് സാധിക്കില്ല. പ്രതിപക്ഷ നിലയിൽ വിള്ളൽ ഉണ്ടാക്കി ഓർഡിനൻസിൽ പകരമുള്ള പാസാക്കിയെടുക്കാനാണ് ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്‍റെ ശ്രമം.

TAGS :

Next Story