Quantcast

വീണ്ടും വിദേശ മാധ്യമപ്രവർത്തകർക്ക് വിസ പുതുക്കാതെ കേന്ദ്രം; രാജ്യം വിട്ട് ഫ്രഞ്ച് ജേർണലിസ്റ്റ്

അഞ്ച് മാസത്തിനുള്ളിൽ ഇന്ത്യവിട്ടത് മൂന്ന് വിദേശ മാധ്യമ പ്രവർത്തകർ

MediaOne Logo

Web Desk

  • Updated:

    2024-06-20 13:26:37.0

Published:

20 Jun 2024 1:21 PM GMT

വീണ്ടും വിദേശ മാധ്യമപ്രവർത്തകർക്ക് വിസ പുതുക്കാതെ കേന്ദ്രം; രാജ്യം വിട്ട് ഫ്രഞ്ച് ജേർണലിസ്റ്റ്
X

ന്യൂഡൽഹി:ഫ്രഞ്ച് മാധ്യമപ്രവർത്തകന്റെ തൊഴിൽ വിസ പുതുക്കി നൽകാതെ കേന്ദ്ര സർക്കാർ. അഞ്ച് മാസത്തിനുള്ളിൽ ഇന്ത്യവിട്ടത് മൂന്ന് വിദേശ മാധ്യമ പ്രവർത്തകർ. റേഡിയോ ജേർണലിസ്റ്റായ സെബാസ്റ്റ്യൻ ഫാർസിസി​ന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് കേന്ദ്രം റദ്ദാക്കിയിരുന്നു. വിവിധ വിദേശ റേഡിയോകൾക്കായി കഴിഞ്ഞ 13 വർഷമായി ഇന്ത്യയിൽ നിന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യപ്രവർത്തകനാണ് സെബാസ്റ്റ്യൻ.

വർക്ക് പെർമ്മിറ്റ് പുതുക്കാത്തതിനെ തുടർന്ന് ഇന്ത്യ വിടാൻ നിർബന്ധിതനായ കാര്യം സോഷ്യൽ ​മീഡിയ പോസ്റ്റിലൂടെയാണ് സെബാസ്റ്റ്യൻ വ്യക്തമാക്കിയത്. ‘മാർച്ച് ഏഴിനാണ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ​ജേർണലിസ്റ്റ് പെർമിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷ നിരസിച്ച അറിയിപ്പ് ലഭിച്ചത്. എന്നെ ​എന്റെ ജോലിയിൽ നിന്ന് കേന്ദ്രം തടഞ്ഞു. എ​ന്റെ എല്ലാ വരുമാനവും നിലക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന് വീണ്ടും അപേക്ഷ നൽകുകയും അപ്പീൽ സമർപ്പിക്കുകയും ചെയ്തെങ്കിലും വിസ നിഷേധിക്കാനുള്ള കാരണം പോലും വ്യക്തമാക്കിയില്ല’ ഫാർസിസ് എക്സിലെഴുതിയ കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിൽ വിദേശ മാധ്യമപ്രവർത്തകരുടെ ജോലിയിൽ നിയന്ത്രണങ്ങൾ വർദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. വനേസ ഡഗ്നാക്കിന് പിന്നാലെ നാല് മാസത്തിനുള്ളിൽ ഇന്ത്യവിടേണ്ടിവരുന്ന രണ്ടാമ​ത്തെ ഫ്രഞ്ച് മാധ്യമപ്രവർത്തകനാണ് ഞാൻ. പുതിയ വർക്ക് പെർമിറ്റിനായി വീണ്ടും അപേക്ഷിച്ചതായും ഫാർസിസ് തൻ്റെ പ്രസ്താവനയിൽ പറഞ്ഞു.

നാല്​ ഫ്രഞ്ച് പ്രസിദ്ധീകരണങ്ങളുടെ സൗത്ത് ഏഷ്യ ലേഖികയായിരുന്ന വനേസ 20 വർഷത്തിലേറെയായി ഇന്ത്യയിൽ മാധ്യമ​പ്രവർത്തനം നടത്തുന്നതിനിടിലാണ് വിലക്ക് വരുന്നതും രാജ്യം വിടുന്നതും. പൊതു തെരഞ്ഞെടുപ്പിൻ്റെ തലേന്ന് ഏപ്രിലിൽ താൻ ഇന്ത്യ വിടാൻ നിർബന്ധിതനായെന്ന് എബിസി ന്യൂസിൻ്റെ മുൻ സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് അവാനി ഡയസും വ്യക്തമാക്കിയിരുന്നു. വിസ പുതുക്കില്ല എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് രാജ്യം വിടേണ്ടി വന്നതെന്ന് ഡയസ് പറഞ്ഞു.

ഇന്ത്യയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് വിദേശ മാധ്യമ​പ്രവർത്തകർക്ക് അനുമതി നി​​​​​​ഷേധിക്കാൻ കേന്ദ്രം പറയുന്ന കാരണം. വനേസക്ക് വിലക്കേ​ർ​പ്പെടുത്തിയതിന് പിന്നാലെ അവർക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 30 വിദേശ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അവർ കേന്ദ്ര സർക്കാരിന് ക​ത്തെഴുതിയിരുന്നു.

​​കേന്ദ്രസർക്കാർ നടപടിക്കെതിരെ റിപ്പോര്‍ട്ടേഴ്‌സ് വിത്തിട്ട് ബോര്‍ഡേഴ്സും രംഗത്തെത്തിയിരുന്നു. വിദേശ മാധ്യമപ്രവർത്തകർക്ക് പ്രവർത്തനാനുമതി നൽകാത്തത് മോദി സർക്കാരിന്റെ കീഴി​ലെ മാധ്യമ സ്വാതന്ത്ര്യം വിലയിരുത്ത​പ്പെടുകയാണെന്നും വിമർശിക്കപ്പെട്ടിരുന്നു.

അതെ സമയം ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ അന്താരാഷ്ട്ര മാധ്യമമായ അൽ സീറക്ക് വിസ നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിയും വിവാദമായിരുന്നു.വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനായി വിസക്ക് അനുമതി തേടിയെങ്കിലും ​കേന്ദ്ര സർക്കാർ വിസ നിഷേധിച്ചതിനാൽ ഇന്ത്യക്ക് പുറത്തുനിന്നാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് അൽ ജസീറ വ്യക്തമാക്കിയിരുന്നു

നേരത്തെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിക്ക് വിലര്‍ക്കേര്‍പ്പെടുത്തിയതിന് പിന്നാലെ അല്‍ജസീറയുടെ ഡോക്യുമെന്ററിക്കും ഇന്ത്യയില്‍ പ്രദര്‍ശന വിലക്കേർപ്പെടുത്തിയിരുന്നു.രാജ്യത്തെ മുസ്‍ലിം വിഭാഗവുമായി ബന്ധപ്പെട്ട് അല്‍ജസീറ നിര്‍മിച്ച 'ഇന്ത്യ...ഹു ലിറ്റ് ദി ഫ്യൂസ്' എന്ന ഡോക്യമെന്ററിയുടെ പ്രദര്‍ശനം അലഹബാദ് ഹൈക്കോടതിയാണ് വിലക്കിയത്. 2002ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസി ഡോക്യുമെന്ററിക്കായിരുന്നു നേരത്തെ വിലക്കേര്‍പ്പെടുത്തിയത്. 2023 ജനുവരിയില്‍ റിലീസ് ചെയ്ത ഡോക്യുമെന്ററി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു.

അതിന് പിന്നാലെ ആദായനികുതിവകുപ്പ് അടക്കമുള്ള ഏജൻസികൾ ബി.ബി.സിക്കെതിരെ നടപടി തുടങ്ങിയിരുന്നു. ഇതിനു പിന്നാ​ലെയാണ് ഏപ്രിൽ ആദ്യം ബി.ബി.സി ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം നിർത്തുകയാണെന്ന് പ്രഖ്യാപിച്ചത്. തുടർന്ന് പ്രസിദ്ധീകരണ ലൈസൻസ് ഇന്ത്യൻ ജീവനക്കാർ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറി. മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസൻസ് കൈമാറുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് ബി.ബി.സി വ്യക്തമാക്കി. മാധ്യമപ്രവർത്തനത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബി.ബി.സി ചൂണ്ടിക്കാട്ടിയിരുന്നു.

TAGS :

Next Story