കർഷകരെ ഇടിച്ച കാറിൽ ആശിഷ് മിശ്രയുണ്ടായിരുന്നുവെന്ന എഫ് ഐ ആർ തള്ളി കേന്ദ്രമന്ത്രി അജയ് മിശ്ര
കേസിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അജയ് മിശ്ര ആവശ്യപ്പെട്ടു
ലഖിംപൂർ ഖേരിയിൽ പൊലീസ് എഫ് ഐ ആ ർ തള്ളി കേന്ദ്രമന്ത്രി അജയ് മിശ്ര. കേസിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അജയ് മിശ്ര ആവശ്യപ്പെട്ടു . ഇന്ന് രാത്രിയോ നാളെയോ അജയ് മിശ്ര ഡൽഹിയിലെത്തും. ബിജെപി ദേശീയ നേതൃത്വം സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല.
കർഷകർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്നാണ് എഫ്ഐആർ. അപകടമുണ്ടാക്കുന്ന രീതിയിൽ ആശിഷ് വാഹനം കർഷകർക്ക് നേരെ ഓടിച്ചു. ഇതിന് ശേഷം കാറിൽ നിന്ന് പുറത്തിറങ്ങിയ ആശിഷ് കർഷകർക്ക് നേരെ വെടിവെയ്ക്കുകയിരുന്നു. പിന്നീട് കരിമ്പിൻ തോട്ടത്തിലേയ്ക്ക് ഓടി മറഞ്ഞുവെന്നും എഫ് ഐ ആറിൽ പറയുന്നു. ഇതോടെ മകൻ സംഭവസ്ഥലത്തില്ലായിരുന്നെന്ന കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ വാദമാണ് പൊളിയുന്നത്.
അതേ സമയം യുപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും ലഖിംപൂർ സന്ദര്‍ശിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. 48 മണിക്കൂറിലേറെയായി കരുതൽ തടങ്കലിൽ കഴിയുന്ന പ്രിയങ്ക ഗാന്ധിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. പ്രിയങ്കയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം സീതാ പൂരിൽ തുടരുകയാണ്.
കൊലക്കുറ്റം ചുമത്തി കേസ് എടുത്തിട്ടും ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി തുടരുന്നത്. അജയ് മിശ്ര രാജി വെയ്ക്കും വരെ സീതാ പൂരിലടക്കം പ്രതിഷേധം തുടരാനാണ് പ്രിയങ്ക ഗാന്ധി പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
My son wasn't there in the car. After the car was attacked, driver was injured, car lost its balance& ran over a few people present there. I've expressed sympathies towards those who've lost their lives. There should be an unbiased probe: MoS Ajay Teni on Lakhimpur Kheri incident pic.twitter.com/a2jFsHIlja
— ANI (@ANI) October 6, 2021
Adjust Story Font
16