Quantcast

' ബിഹാറിൽ പാലങ്ങൾ തകർന്നത് തെരഞ്ഞെടുപ്പിന് ശേഷം, ഗൂഢാലോചന'; അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി

കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെ അഞ്ച് പാലങ്ങളാണ് തകര്‍ന്നത്

MediaOne Logo

Web Desk

  • Published:

    30 Jun 2024 5:27 AM GMT

Union minister Jitan Ram Manjhi,.collapse of bridges in Bihar,Five bridges collapsed,ബിഹാര്‍,പാലം തകര്‍ന്നുവീണു,
X

പട്‌ന: ബിഹാറിൽ തുടർച്ചയായി പാലങ്ങൾ തകരുന്നതിന് പിന്നിൽ ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി. പാലങ്ങൾ തകർന്നത് ആശങ്കാജനകമാണെന്നും എന്നാൽ സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലുള്ളതെന്നും മന്ത്രി പറഞ്ഞു.

പാലങ്ങൾ തകരാൻ കാരണം നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഗുണനിലവാരമില്ലാത്ത വസ്തുക്കളാകാം. എന്നാൽ രണ്ടാഴ്ച മുമ്പ് യാതൊരു കുഴപ്പവുമില്ലായിരുന്നുവെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പെട്ടന്ന് ഇതെങ്ങനെ തകർന്നുവെന്നും അദ്ദേഹം ചോദിച്ചു.

'സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന് തോന്നുന്നു. രണ്ട് മാസം മുമ്പ്, സംസ്ഥാനത്ത് പാലങ്ങൾ തകരുന്ന ഒരുസംഭവവും ഞങ്ങൾ കണ്ടിട്ടില്ല. ഇപ്പോൾ, പാലങ്ങൾ തുടർച്ചയായി തകർന്നുകൊണ്ടിരിക്കുന്നു, സർക്കാരിനെ അപമാനിക്കാൻ കുറച്ച് ആളുകൾ ഗൂഢാലോചന നടത്തുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു'. കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ബിഹാറിലെ പാലങ്ങളുടെ നിർമാണം നടത്തിയ എഞ്ചിനീയർമാർക്കും കരാറുകാർക്കുമെതിരെ അന്വേഷണം ആരംഭിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെ അരാരിയ,സിവാന്,ഈസ്റ്റ് ചമ്പാരൻ,കിഷൻ ഗഞ്ച്,മധുബാനി ജില്ലകളിലെ അഞ്ച് പാലങ്ങളാണ് തകർന്ന് വീണത്. നേപ്പാളിന്റെ അതിർത്തിയോട് ചേർന്ന് മധുബാനി ജില്ലയിലെ ഭേജ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും ഒടുവിൽ പാലം തകർന്നത്.

സമീപ ദിവസങ്ങളിലുണ്ടായ പാലം തകർച്ചയിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. 9 ദിവസത്തിനിടയിൽ ബിഹാറിൽ തകർന്നത് 5 പാലങ്ങളാണെന്നും സർക്കാരിൻറെ നല്ല ഭരണത്തിൻറെ സൂചനയാണിതെന്നും തേജസ്വി എക്‌സിൽ കുറിച്ചു.

'അഭിനന്ദനങ്ങള്‍..ബിഹാറില്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്‍റെ ഇരട്ടി ശക്തി കാരണം 9 ദിവസത്തിനുള്ളില്‍ 5 പാലങ്ങള്‍ തകര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെയും നേതൃത്വത്തിൽ 6 പാർട്ടികൾ ഉൾപ്പെടുന്ന ഇരട്ട എൻജിൻ എൻഡിഎ സർക്കാർ ബിഹാറിലെ ജനങ്ങള്‍ക്ക് മംഗള്‍രാജിന്‍റെ( നല്ല ഭരണം) ശുഭകരമായ ആശംസകള്‍ നേര്‍ന്നു'' തേജസ്വിയുടെ പോസ്റ്റില്‍ പറയുന്നു. മധുബനിക്കും സുപോളിനും ഇടയിലുള്ള ഭൂതാഹി നദിയിലെ പാലം തകർന്നതുമായി ബന്ധപ്പെട്ട് യാദവ് തൻ്റെ എക്‌സ് അക്കൗണ്ടിൽ ഒരു വീഡിയോയും പങ്കിട്ടു.“ 9 ദിവസങ്ങൾക്കുള്ളിൽ ബിഹാറിൽ തകരുന്ന 𝟓 പാലമാണിത്. മധുബനി-സുപോളിന് ഇടയിൽ ഭൂതാഹി നദിയിൽ വർഷങ്ങളായി നിർമാണത്തിലിരുന്ന പാലം തകർന്നു. നിങ്ങൾ ഇതിനെക്കുറിച്ച് അറിഞ്ഞോ? ഇല്ലെങ്കിൽ, എന്തുകൊണ്ട്? കണ്ടെത്താൻ ശ്രമിക്കൂ'' തേജസ്വി ഷെയര്‍ ചെയ്ത സോഷ്യല്‍മീഡിയയില്‍‌‌ വൈറലാണ്.

TAGS :

Next Story