എൽടിടിഇ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ
എൽടിടിഇ അനുകൂലികൾ ഇന്ത്യാ വിരുദ്ധ പ്രചാരണം തുടരുന്നതായാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ
ന്യൂഡൽഹി: എൽടിടിഇ നിരോധനം നീട്ടി കേന്ദ്രസർക്കാർ. അഞ്ചുവർഷത്തേക്ക് കൂടിയാണ് നിരോധനം. എൽടിടിഇ അനുകൂലികൾ ഇന്ത്യാ വിരുദ്ധ പ്രചാരണം തുടരുന്നതായാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
1991ൽ രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെയാണ് എൽടിടിഎ കേന്ദ്രസർക്കാർ നിരോധിച്ചത്. അവിടുന്നിങ്ങോട്ട് എല്ലാ അഞ്ചു വർഷത്തിലും നിരോധനം പുതുക്കിയിരുന്നു. ഇതിനിടയിലാണ് സംഘടന വീണ്ടും ശക്തി പ്രാപിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായി ആഭ്യന്തരമന്ത്രാലയത്തിന് വിവരം ലഭിച്ചത്. യുവാക്കളെ കേന്ദ്രീകരിച്ച് ഇതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നായിരുന്നു വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അഞ്ച് വർഷത്തേക്ക് കൂടി കേന്ദ്രസർക്കാർ നിരോധനം നീട്ടിയിരിക്കുന്നത്.
2009ൽ വേലുപ്പിള്ള പ്രഭാകരന്റെ മരണത്തോട് കൂടി എൽടിടിയുടെ പ്രവർത്തനങ്ങൾ വലിയ തോതിൽ കുറഞ്ഞതായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ സംഘടന പിന്നീടും ശക്തിപ്രാപിക്കുന്നതായുള്ള വിവരമാണ് ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്.
Adjust Story Font
16