നൃത്തം അവതരിപ്പിക്കുന്നതിനിടെ അരങ്ങിൽ കുഴഞ്ഞുവീണ് ഹനുമാൻ കലാകാരൻ; മരിച്ചതറിയാതെ കൈയടിച്ച് കാണികൾ
കലാകാരൻ സ്റ്റേജിൽ മരിച്ചുവീഴുന്നതും ആളുകൾ ഇതറിയാതെ കയ്യടിക്കുന്നതുമായ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്
ലഖ്‌നൗ: ഗണേശോത്സവത്തിൽ നൃത്തപരിപാടി അവതരിപ്പിക്കുന്നതിടെ കുഴഞ്ഞ് വീണ് കലാകാരൻ മരിച്ചു. ഉത്തർപ്രദേശിൽ മെയിൻപുരി കോട്വാലി പ്രദേശത്തുള്ള ബൻഷിഗൗരയിലെ ശിവക്ഷേത്രത്തിൽ ഹനുമാൻ വേഷത്തിൽ കലാപ്രകടനം നടത്തുന്നിതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്.
35 കാരനായ ശർമ്മയാണ് മരിച്ചത്. ശർമ വീണപ്പോൾ അത് നൃത്തത്തിന്റെ ഭാഗമാണെന്ന് കരുതി കാണികളാരും കാര്യമാക്കിയില്ല.എന്നാൽ കുറച്ച് നേരം കഴിഞ്ഞിട്ടും അനക്കമില്ലാതായതോടെയാണ് കാണികളും സംഘാടകരും കലാകാരന്റെ അടുത്ത് പോയി നോക്കിയത്. ഉടൻ തന്നെ അദ്ദേഹത്തെയെടുത്ത് മെയിൻപുരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. കലാകാരൻ സ്റ്റേജിൽ മരിച്ചുവീഴുന്നതും ആളുകൾ ഇതറിയാതെ കയ്യടിക്കുന്നതുമായ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
Next Story
Adjust Story Font
16