വ്യാജ മാര്‍ക്ക് ലിസ്റ്റ് നല്‍കി കോളജില്‍ പ്രവേശനം: ബിജെപി എംഎല്‍എക്ക് 5 വര്‍ഷം തടവ്
അയോധ്യയിലെ ഗോസൈഗഞ്ചിൽ നിന്നുള്ള എംഎൽഎയാണ് ഇന്ദ്ര പ്രതാപ് തിവാരി.
ഉത്തർപ്രദേശിലെ ബിജെപി എം.എൽ.എ ഇന്ദ്ര പ്രതാപ് തിവാരിക്ക് അഞ്ചു വർഷം തടവ് ശിക്ഷ വിധിച്ചു. വ്യാജ മാർക്ക് ലിസ്റ്റ് നൽകി കോളജില്‍ പ്രവേശനം നേടിയ കേസിലാണ് വിധി. അയോധ്യയിലെ ഗോസൈഗഞ്ചിൽ നിന്നുള്ള എംഎൽഎയാണ് ഇന്ദ്ര പ്രതാപ് തിവാരി.
28 വർഷം മുന്‍പുള്ള കേസിലാണ് വിധി വന്നത്. 8000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. സ്പെഷ്യല്‍ ജഡ്ജി പൂജ സിങ് ആണ് വിധി പറഞ്ഞത്.
അയോധ്യയിലെ സകേത് ഡിഗ്രി കോളജ് പ്രിൻസിപ്പൽ യദുവംശ് രാം ത്രിപാഠി 1992ലാണ് പരാതി നല്‍കിയത്. രണ്ടാം വർഷ ബിരുദ പരീക്ഷയിൽ പരാജയപ്പെട്ട തിവാരി വ്യാജ മാർക്ക് ഷീറ്റ് നൽകി മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചെന്നാണ് കേസ്. 13 വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനിടെ പല രേഖകളും കാണാതായി. വിചാരണക്കിടെ കോളജ് പ്രിൻസിപ്പൽ മരിച്ചു. സാകേത് കോളജിലെ അന്നത്തെ ഡീൻ മഹേന്ദ്ര കുമാർ അഗർവാളും മറ്റ് സാക്ഷികളും തിവാരിക്കെതിരെ മൊഴി നൽകി. വിചാരണക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കേസിലെ വിധി വന്നത്.
Adjust Story Font
16