Quantcast

'ഹർ ഘർ തിരംഗ': യു.പിയില്‍ അഞ്ച് ലക്ഷം മുസ്‍ലിം വീടുകളിലും മദ്രസകളിലും ദർഗകളിലും ദേശീയപതാക ഉയർത്തുമെന്ന് ബി.ജെ.പി

ത്രിവർണ പതാക ഉയർത്തിയതിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്യും

MediaOne Logo

Web Desk

  • Updated:

    2022-08-08 03:12:23.0

Published:

8 Aug 2022 3:04 AM GMT

ഹർ ഘർ തിരംഗ: യു.പിയില്‍ അഞ്ച് ലക്ഷം മുസ്‍ലിം വീടുകളിലും മദ്രസകളിലും ദർഗകളിലും ദേശീയപതാക ഉയർത്തുമെന്ന് ബി.ജെ.പി
X

ലഖ്നൗ: 'ഹർ ഘർ തിരംഗ' ക്യാമ്പയിനിന്റെ ഭാഗമായി ഉത്തർപ്രദേശിലെ അഞ്ച് ലക്ഷത്തോളം മുസ്‍ലിം വീടുകളിലും മദ്രസകളിലും ദർഗകളിലും ത്രിവർണ പതാക ഉയർത്താൻ ബി.ജെ.പി. മദ്രസകളിലും ദർഗകളിലും ത്രിവർണ പതാക ഉയർത്തിയതിന്റെ ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്യാനും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

'കുറഞ്ഞത് 5 ലക്ഷം മുസ്‍ലിം വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്താനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് യു.പി ബി.ജെ.പി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ബാസിത് അലി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ത്രിവർണ പതാക ഉയർത്തുന്നത് സാമൂഹ്യമാധ്യമങ്ങളിൽ അപ്‍ലോഡ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഹർ ഘർ തിരംഗ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കാനാണ് മുസ്‍ലിങ്ങൾ കൂടുതലായി ബന്ധപ്പെടുന്ന ദർഗകളിലും മദ്രസകളിലും പതാക ഉയർത്തുന്നത്.

ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് മദ്രസകളിൽ ദേശീയ ഗാനം ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ ബോർഡ് ഉത്തരവ് പുറപ്പെടുവിട്ട് രണ്ടുമാസം പൂർത്തിയാകുന്നതിന് പിന്നാലെയാണ് പുതിയ നീക്കം. 2017ൽ അധികാരത്തിലെത്തിയ ഉടൻ തന്നെ മദ്രസകളിൽ സ്വാതന്ത്ര്യദിനത്തിൽ ദേശീയ ഗാനവും പതാക ഉയർത്തലും ബിജെപി നിർബന്ധമാക്കിയിരുന്നു. മുസ്‍ലിങ്ങൾക്കിടയിലെ പിന്നോക്ക സമുദായക്കാർക്കിടയിൽ പാർട്ടിയുടെ ശക്തി വർധിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.

കേന്ദ്രം തുടങ്ങിവെച്ച ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണ യജ്ഞം ശക്തമാക്കാൻ പാർട്ടി പദ്ധതിയിടുന്നുണ്ട്. ഇതിനായി മുസ്‍ലിം ആധിപത്യമുള്ള 50,000 ബൂത്തുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ 'ഹർ ഘർ തിരംഗ' കാമ്പെയ്ൻ നടത്തുന്നതിൽ മതപരമായ വ്യത്യാസങ്ങൾ ഇല്ലാതാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ത്രിവർണ പതാകയിൽ രാഷ്ട്രീയം കാണിക്കുന്നതിൽ നിന്ന് ബിജെപി വിട്ടുനിൽക്കണമെന്ന് സമാജ്‍വാദി പാർട്ടി മുഖ്യ വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. ഇത് വളരെ ബഹുമാനിക്കപ്പെടുന്ന ദേശീയ പതാകയാണ്. ത്രിവർണപതാക ഉയർത്താൻ ജനങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നത് ബിജെപി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ഹർ ഘർ തിരംഗ' പ്രചാരണത്തിനിടെ സംസ്ഥാനത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.

TAGS :

Next Story