യുപിയിൽ വീണ്ടും ചോദ്യപേപ്പർ ചോർച്ച
പരീക്ഷ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ ചോദ്യപേപ്പറുകൾ വാട്സാപ്പിൽ പ്രചരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
ലഖ്നൗ: യുപിയിൽ വീണ്ടും ചോദ്യപേപ്പർ ചോർച്ചയുണ്ടായതായി റിപ്പോർട്ടുകൾ. 12 ആം ക്ലാസ് മാത്തമാറ്റിക്സ്, ബയോളജി പേപ്പറുകൾ ചോർന്നതായാണ് റിപ്പോർട്ടുകൾ. പരീക്ഷ നടക്കുന്നതിനിടെ ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ ചോദ്യപേപ്പിൻ്റെ പകർപ്പ് എത്തിയതായാണ് വിവരം.
ഉച്ചയ്ക്ക് 2 മുതൽ 5:15 വരെ നടന്ന ബയോളജി പരീക്ഷയുടെ പേപ്പറുകൾ പരീക്ഷ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ വാട്ട്‌സ്ആപ്പിൽ പ്രചരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാർത്തയെത്തുടർന്ന്, ആഗ്രയിലെ ജില്ലാ സൂപ്പർവൈസർ ഡോ.മുകേഷ് അഗർവാൾ, വാട്ട്‌സ്ആപ്പിൽ പ്രചരിക്കുന്ന പേപ്പറും പരീക്ഷക്ക് നൽകിയ ചോദ്യ പേപ്പറും ഒന്ന് തന്നെയാണെന്ന് സ്ഥിരീകരിച്ചു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ചോദ്യ പേപ്പർ ചോർച്ചയിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് യു.പി പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷ കഴിഞ്ഞ ആഴ്ച റദ്ദാക്കിയിരുന്നു. ഫെബ്രുവരി 17,18 തീയതികളിൽ നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. റിസർവ് സിവിൽ പൊലീസ് പരീക്ഷയാണ് റദ്ദാക്കിയത്. ആറ് മാസത്തിനുള്ളിൽ പുനപരീക്ഷ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.പരീക്ഷ റദ്ദാക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ടെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Adjust Story Font
16