Quantcast

സൗജന്യ റേഷൻ വാങ്ങിയിട്ടും ബിജെപിക്ക് വോട്ട് ചെയ്യുന്നില്ലെന്ന്; യു.പിയിൽ ദലിത് വാച്ച്മാനെ നടുറോഡിലിട്ട് മർദിച്ച് ഹോം​ഗാർഡുകൾ

നിരവധി പേർ നോക്കിനിൽക്കെയായിരുന്നു മർദനം. എന്നാൽ ഇവരാരും മർദനം തടയാൻ ശ്രമിച്ചില്ല.

MediaOne Logo

Web Desk

  • Published:

    15 May 2024 2:03 PM GMT

UP Dalit Watchman assaulted by home guards alleges not voting to bjp
X

ലഖ്നൗ: സർക്കാരിൽ നിന്നും സൗജന്യ റേഷൻ വാങ്ങിയിട്ടും ബിജെപിക്ക് വോട്ട് ചെയ്യുന്നില്ലെന്ന് ആരോപിച്ച് വാച്ച്മാനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച് ഹോം ഗാർഡുകൾ. ഉത്തർപ്രദേശിലെ ബറേലി തഹസിൽദാറുടെ ഓഫീസിനു മുന്നിൽ വച്ചായിരുന്നു സംഭവം. തഹസീൽദാറുടെ ഓഫീസിലെ വീർ ബഹാദൂർ, രാംപാൽ എന്നീ ​ഹോം​ഗാർഡുകളാണ് ദലിതനായ വീരേന്ദ്ര കുമാർ ജാതവിനെ ആക്രമിച്ചത്.

നിരവധി പേർ നോക്കിനിൽക്കെയായിരുന്നു മർദനം. എന്നാൽ ഇവരാരും മർദനം തടയാൻ ശ്രമിച്ചില്ല. തൻ്റെ ഭൂമിയുടെ രേഖ വാങ്ങാൻ തഹസിൽദാറുടെ ഓഫീസിൽ എത്തിയതായിരുന്നു ബഹോറംഗല ഗ്രാമവാസിയായ ജാതവ്. ഈ സമയമാണ്, ബിജെപി സർക്കാരിൽ നിന്ന് സൗജന്യ റേഷൻ കൈപ്പറ്റുന്നവർ പാർട്ടിക്ക് വോട്ട് ചെയ്യുന്നില്ലെന്ന് ഹോം ഗാർഡുകൾ ആരോപിച്ചത്.

ഇത് ചോദ്യം ചെയ്ത ജാതവുമായി ഇരുവരും വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് ഇദ്ദേഹത്തെ നിലത്തേക്ക് തള്ളിയിട്ട് ക്രൂരമായി മർദിക്കുകയുമായിരുന്നു. വീരേന്ദ്രകുമാർ ജാതവിനെ ഹോം​ഗാർഡുകൾ മർദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

തോക്കു കൊണ്ടും കൈ കൊണ്ടും അടിക്കുകയും ഇടിക്കുകയും ബൂട്ട് കൊണ്ട് കഴുത്തിലും മുഖത്തും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. തുടർന്ന് അസഭ്യം പറഞ്ഞാണ് ഇരുവരും ഇദ്ദേഹത്തെ പറഞ്ഞയക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ ​ഹോം​​ഗാർഡുകൾക്കെതിരെ പ്രതിഷേധം ശക്തമായി.

സംഭവത്തിൽ വീർ ബഹാദൂറിനും രാംപാലിനുമെതിരെ എസ്‌സി/എസ്‌ടി നിയമ പ്രകാരം കേസെടുത്തു. മർദനത്തിൽ നിയമനടപടി സ്വീകരിച്ചു വരികയാണെന്ന് താനാ നവാബ്ഗഞ്ച് ഇൻസ്‌പെക്ടർ അറിയിച്ചു. അതേസമയം, എക്സിൽ വീഡിയോ പങ്കുവച്ച് ബിജെപി സർക്കാരിനെതിരെ വിമർശനവുമായി ആർജെഡി രം​ഗത്തെത്തി.

'ഒരു നീചൻ... ബിജെപിയിൽ നിന്ന് സൗജന്യ റേഷൻ വാങ്ങുന്നു, ബിജെപിക്ക് വോട്ട് പോലും ചെയ്യില്ല...?' എന്ന് പറഞ്ഞ് ഹോംഗാർഡുകളായ വീർ ബഹാദൂറും രാംപാലും ദളിത് വാച്ച്മാൻ വീരേന്ദ്രകുമാറിനെ ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും മുന്നിൽ വച്ച് ക്രൂരമായി മർദിച്ചു. ഇത് സംഭവിച്ചത് 'രാമരാജ്യ'ത്തിലാണ്- ട്വീറ്റിൽ പറയുന്നു.


TAGS :

Next Story