Quantcast

ഹാഥ്റസ് അപകടം; ജുഡീഷ്യൽ അന്വേഷണത്തിന് മൂന്നംഗ സമിതി

ഹാഥ്റസ് അപകടത്തില്‍ പ്രതികരണവുമായി ഭോലെ ബാബയുടെ ആശ്രമം രംഗത്തെത്തി

MediaOne Logo

Web Desk

  • Updated:

    2024-07-04 01:03:54.0

Published:

4 July 2024 1:02 AM GMT

Hathrus accident: Six arrested,latest newsഹാഥ്റസ് അപകടം: ആറുപേർ അറസ്റ്റിൽ
X

ഹാഥ്റസ്: ഹാഥ്റസ് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനു ഉത്തർപ്രദേശ് ഗവർണർ സമിതി രൂപീകരിച്ചു. അലഹബാദ് റിട്ട ഹൈക്കോടതി ജസ്റ്റിസ്.ബ്രിജേഷ് കുമാർ ശ്രീവാസ്തവ യുടെ അധ്യക്ഷതയിൽ യു.പി ഗവർണർ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയമിച്ചു. .ഹാഥ്റസ് അപകടത്തില്‍ പ്രതികരണവുമായി ഭോലെ ബാബയുടെ ആശ്രമം രംഗത്തെത്തി.

ഗവർണർ ആനന്ദിബെൻ പട്ടേലിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് അന്വേഷണത്തിനു ജസ്റ്റിസ് ബ്രിജേഷ് കുമാർ ശ്രീവാസ്തവ യുടെ അധ്യക്ഷതയിൽ മൂന്നംഗ സമിതിയെ നിയമിച്ചത്. വിരമിച്ച ഐഎഎസ് ഓഫീസർ ഹേമന്ത് റാവുവും വിരമിച്ച ഐപിഎസ് ഓഫീസർ ഭവേഷ് കുമാറും സമിതിയിൽ അംഗങ്ങളായിരിക്കും. രണ്ട് മാസത്തിനകം യു.പി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. ആൾക്കൂട്ട നിയന്ത്രണത്തിനായി ജില്ലാ ഭരണകൂടവും പോലീസും നടത്തിയ ക്രമീകരണങ്ങളും ഉൾപ്പെടെ കേസിൻ്റെ വിവിധ വശങ്ങൾ പരിശോധിക്കും. പ്രതിരോധ നടപടികളും നിർദേശിക്കും.

അതേസമയം അപകടത്തിൽ പ്രതികരണവുമായി ഭോലെ ബാബയുടെ ആശ്രമം രംഗത്തെത്തി. തിക്കിലും തിരക്കിലും പെട്ട അപകടം ചില സാമൂഹിക വിരുദ്ധർ സൃഷ്ടിച്ചതാണ്.മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും ആശ്രമം വ്യക്തമാക്കുന്നു. ഹാഥ്റസിലുണ്ടായ അപകടത്തിലെ മരണസംഖ്യ 120ൽ എത്തി. പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നു. ആൾദൈവം ഭോലേ ബാബയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.



TAGS :

Next Story