യു.പിയിലെ മദ്രസകളിൽ ദേശീയതയും പഠിപ്പിക്കും- പ്രഖ്യാപനവുമായി ന്യൂനപക്ഷ മന്ത്രി
അന്യായമായി കൈയേറപ്പെട്ട വഖഫ് ഭൂസ്വത്തുക്കൾ തിരിച്ചുപിടിക്കുമെന്നും യു.പി ന്യൂനപക്ഷ മന്ത്രി ധരംപാൽ സിങ് വ്യക്തമാക്കി
ഉത്തർപ്രദേശിലെ മദ്രസാ പാഠ്യപദ്ധതി കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ചുള്ളതായിരിക്കുമെന്ന് മന്ത്രിയുടെ പ്രഖ്യാപനം. യു.പി ന്യൂനപക്ഷ മന്ത്രി ധരംപാൽ സിങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബറേലിയിൽ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ചായിരിക്കും മദ്രസകളിലെയും വിദ്യാഭ്യാസം. സംസ്ഥാനത്തെ മദ്രസകളിലെല്ലാം വിദ്യാർത്ഥികളെ ദേശീയതയെക്കുറിച്ച് പഠിപ്പിക്കും. ഭീകരവാദികളെക്കുറിച്ചുള്ള വർത്തമാനങ്ങൾ അവിടെയുണ്ടാകില്ല-മന്ത്രി പറഞ്ഞു.
അന്യായമായി കൈയേറിയ വഖഫ് ഭൂസ്വത്തുക്കൾ തിരിച്ചുപിടിക്കുമെന്നും ധരംപാൽ സിങ് വ്യക്തമാക്കി. കൈയേറപ്പെട്ട കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂസ്വത്തുക്കൾ ബുൾഡോസറുകൾ ഉപയോഗിച്ച് നിരപ്പാക്കും. ഇത്തരത്തിൽ തിരിച്ചുപിടിക്കുന്ന ഭൂസ്വത്തുക്കൾ ന്യൂനപക്ഷത്തിന്റെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
പശുക്കളുടെ സംരക്ഷണത്തിനായി സർക്കാർ പ്രവർത്തിക്കും. സംസ്ഥാനത്തെ മുഴുവൻ മുനിസിപ്പാലിറ്റികളിലും ഗോശാലകൾ സ്ഥാപിക്കും. ഗോശാലകളിലുള്ള പശുക്കളെ പുറത്ത് അലഞ്ഞുതിരിഞ്ഞുനടക്കാൻ അനുവദിക്കില്ലെന്നും ധരംപാൽ സിങ് കൂട്ടിച്ചേർത്തു.
Summary: The madrasa education syllabus in Uttar Pradesh will be based on the Centre's New Education Policy and will be nationalism too, says state's Minority Affairs Minister Dharampal Singh
Adjust Story Font
16