Quantcast

യു.പിയിൽ എട്ട് വയസുകാരിയെ ബലാത്സം​ഗം ചെയ്തയാൾ അറസ്റ്റിൽ‍

സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

MediaOne Logo

Web Desk

  • Updated:

    7 May 2023 8:32 AM

Published:

7 May 2023 8:30 AM

UP Man Arrested For Raping 8-Year-Old In Agra
X

ആ​ഗ്ര: ഉത്തർപ്രദേശിൽ‍ എട്ട് വയസുകാരിയെ ബലാത്സം​ഗം ചെയ്തയാൾ അറസ്റ്റിൽ. ​ആ​ഗ്രയിലാണ് സംഭവം. വീട്ടിൽ പെൺ‍കുട്ടിയുടെ മാതാപിതാക്കൾ‍ ഇല്ലാത്ത സമയത്തായിരുന്നു പീഡനം.

ഇവരുടെ അസാന്നിധ്യം മുതലെടുത്ത് പ്രതി വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ആഗ്ര ഡെപ്യൂട്ടി കമ്മീഷണർ വികാസ് കുമാർ പറഞ്ഞു.

സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞമാസം ബുലന്ദ്ഷഹറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 26കാരൻ അറസ്റ്റിലായിരുന്നു.

പ്രതി മയക്കുമരുന്നിന് അടിമയും പെൺകുട്ടിയുടെ അയൽവാസിയുമാണെന്ന് പൊലീസ് അറിയിച്ചിരുന്നു.

TAGS :

Next Story