Quantcast

പ്രവചിച്ച ലോട്ടറി നമ്പറിന് സമ്മാനമടിച്ചില്ല; യുവാവ് ആള്‍ദൈവത്തെ തല്ലിക്കൊന്നു

ഭാഗ്യനമ്പർ പ്രവചിക്കാൻ 51,000 രൂപയും മൊബൈൽ ഫോണുമാണ് ജിഷാന്‍ ആള്‍ദൈവത്തിന് നല്‍കിയത്

MediaOne Logo

Web Desk

  • Updated:

    2021-12-16 02:28:51.0

Published:

16 Dec 2021 2:27 AM GMT

പ്രവചിച്ച ലോട്ടറി നമ്പറിന് സമ്മാനമടിച്ചില്ല; യുവാവ് ആള്‍ദൈവത്തെ തല്ലിക്കൊന്നു
X

പ്രവചിച്ച ലോട്ടറിനമ്പറിന് സമ്മാനം അടിക്കാത്തതില്‍ കുപിതനായ യുവാവ് ആള്‍ദൈവത്തെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം. രാമദാസ് ഗിരിയെന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ജിഷാൻ എന്ന യുവാവിനെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റുചെയ്തു. ഗിരിയുടെ തെറ്റായ പ്രവചനംമൂലം തനിക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപ്പെട്ടതായി ജിഷാന്‍ പറഞ്ഞു.

ലോട്ടറി നറുക്കെടുപ്പിൽ ഭാഗ്യ നമ്പറുകൾ പ്രവചിച്ച് പ്രശസ്തി നേടിയ രാമദാസ് ഗിരി ഇത്തരത്തില്‍ മുഹമ്മദ് ജിഷാനെയും വശത്താക്കുകയായിരുന്നു. ഗിരി പ്രവചിക്കുന്ന നമ്പറുകളുള്ള ലോട്ടറി വാങ്ങിയാൽ സമ്മാനം ഉറപ്പാണെന്നാണ് ഇയാളുടെ അനുയായികൾ പ്രചരിപ്പിച്ചിരുന്നത്.

ഭാഗ്യനമ്പർ പ്രവചിക്കാൻ 51,000 രൂപയും മൊബൈൽ ഫോണുമാണ് ജിഷാന്‍ ഗിരിക്ക് പ്രതിഫലമായി നൽകിയത്. വൻതുക സമ്മാനം ലഭിക്കാൻ പോവുകയാണെന്ന പ്രവചനത്തെത്തുടര്‍ന്ന് സമ്പാദ്യം മുഴുവൻ ലോട്ടറി വാങ്ങാൻ ഉപയോഗിക്കുകയും ചെയ്തു. എന്നാൽ, ഗിരി പ്രവചിച്ച നമ്പറുകളിലെ ലോട്ടറി അടിക്കാഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

തലയ്ക്കുപരിക്കേറ്റ നിലയിൽ ബിജനോരിലെ ഒരു ക്ഷേത്രത്തിലാണ് രാമദാസ് ഗിരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്നു തെളിയുകയായിരുന്നു.

TAGS :

Next Story