വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; ഭര്‍ത്താവ് ഭാര്യയെ കഴുത്തുമുറിച്ചു കൊലപ്പെടുത്തി
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്
വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കഴുത്തുമുറിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
പ്രതിയും ഭാര്യയും ബുധന പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ടൈല്‍സ് ഫാക്ടറിയിലാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. തങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്ന മറ്റൊരാളുമായി ഭാര്യക്ക്(30) ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരിലാണ് കൊലപാതകം നടന്നതെന്ന് എസ്.എച്ച്.ഒ സഞ്ജീവ് കുമാര്‍ പറഞ്ഞു. ഫാക്ടറിയുടെ മുറ്റത്തുവച്ചായിരുന്നു സംഭവം. ഭാര്യയെ ആക്രമിച്ച യുവാവ് കഴുത്തുമുറിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്നും മൂര്‍ച്ചയുള്ള ഒരു ആയുധവും കണ്ടെടുത്തിട്ടുണ്ട്.
Next Story
Adjust Story Font
16