Quantcast

കർഷക സമരം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് യു.പി മന്ത്രി

സമാജ് വാദി പാർട്ടിയുമായുള്ള സഖ്യം ആർ.എൽ.ഡി നേതാക്കൾക്ക് പോലും ഇഷ്ടമായില്ലെന്നും സുരേഷ് റാണ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    30 Jan 2022 6:26 AM GMT

കർഷക സമരം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് യു.പി മന്ത്രി
X

കർഷക സമരം നിയമസഭാ തെരെഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നു ഉത്തർ പ്രദേശ് കൃഷി മന്ത്രി സുരേഷ് റാണ . സമാജ് വാദി പാർട്ടിയുമായുള്ള സഖ്യം ആർ.എൽ.ഡി നേതാക്കൾക്ക് പോലും ഇഷ്ടമായില്ലെന്നും സുരേഷ് റാണ മീഡിയവണിനോട് പറഞ്ഞു. സഖ്യം നടന്നത് ഡൽഹിയിലാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് ഏറെ പിന്നിലാണ് ബി.എസ്‌.പി. മറ്റു പാർട്ടികളുടെ പ്രചാരണത്തിന് ഒപ്പം എത്താനാവാതെ കുഴയുമ്പോഴും സ്ഥാനാർഥികൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മായാവതി അഞ്ചാംതവണയും യു.പി മുഖ്യമന്ത്രിയാകുമെന്ന് ശാമ്ലി മണ്ഡലത്തിലെ ബി.എസ്‌.പി സ്ഥാനാർഥി വിജേന്ദ്ര മാലിക് മീഡിയവണിനോട്‌ പറഞ്ഞു.

10 വർഷം മുമ്പ് വരെ ഉത്തർപ്രദേശ് ഭരിച്ച പാർട്ടിയാണ് ബി.എസ്‌.പി. പിന്നാക്ക വോട്ടുകൾ അടിത്തറയാക്കി ബ്രാഹ്മണ സമുദായത്തെ ഒപ്പം നിർത്തുകയും ഒരു വിഭാഗം ന്യൂനപക്ഷ വോട്ടുകൾ നേടുകയും ചെയ്തപ്പോൾ അധികാരത്തിന്റെ ആന യു.പിയിൽ ചിന്നം വിളിച്ചു. ആന ചിഹ്നത്തിനായി ബഹൻജിയുടെ വീട്ടുപടിക്കൽ സ്ഥാനാർഥി മോഹികൾ വരി നിന്നു. ആദ്യം അഖിലേഷ് യാദവും പിന്നീട് ബി.ജെ.പിയും മായാവതിയെ അധികാരത്തിൽ നിന്നകറ്റി. 206 സീറ്റിൽ നിന്നും 2012ൽ 80 എന്ന രണ്ടക്കത്തിലേക്ക് ബി.എസ്‌.പി വഴുതി വീണപ്പോഴും ഭരണം ലഭിച്ച എസ്‌.പിയുമായുള്ള വോട്ട് വ്യത്യാസം നാല് ശതമാനത്തിൽ താഴെയായിരുന്നു. 2017ല്‍ ബി.ജെ.പിയുടെ തിരിച്ചുവരവിനിടെ ബി.എസ്‌.പിയുടെ എം.എൽ.എമാരുടെ എണ്ണം 19 ആയി ചുരുങ്ങി.

മാധ്യമങ്ങളുടെ മുന്നിൽ വരാതെ, വിശ്രമം അറിയാതെ താഴേത്തട്ടിൽ ബി.എസ്‌.പി പ്രവർത്തകർ പ്രയത്നിക്കുകയാണെന്ന് വിജേന്ദ്ര മാലിക് പറയുന്നു. ഈ തെരഞ്ഞെടുപ്പിൽ ബി.എസ്‌.പി അധികാരത്തിലെത്തുമെന്നും മായവതി മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. പടിഞ്ഞാറൻ യുപിയിൽ അഞ്ചാം തിയ്യതി മായാവതി പ്രചാരണത്തിന് എത്തുന്നത്തോടെ ബി.എസ്‌.പി കളം പിടിക്കുമെന്നാണ് പ്രവർത്തകരുടെ വിശ്വാസം.

News Summary : UP minister says farmers' strike will not affect elections

TAGS :

Next Story