Quantcast

പുതിയ പുലരിയുടെ സ്രഷ്ടാവ്, ദൈവത്തിന്‍റെ അവതാരം; മോദിയെ പുകഴ്ത്തി യുപി മന്ത്രി

സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട ഒരു സെമിനാറിനിടെയായിരുന്നു തിവാരിയുടെ പുകഴ്ത്തല്‍

MediaOne Logo

Web Desk

  • Updated:

    27 Oct 2021 7:31 AM

Published:

27 Oct 2021 7:25 AM

പുതിയ പുലരിയുടെ സ്രഷ്ടാവ്, ദൈവത്തിന്‍റെ അവതാരം; മോദിയെ പുകഴ്ത്തി യുപി മന്ത്രി
X

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി യുപി മന്ത്രി. മോദി സാധാരണക്കാരനല്ലെന്നും ദൈവത്തിന്‍റെ അവതാരമാണെന്നുമാണ് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഉപേന്ദ്ര തിവാരി പറഞ്ഞത്. സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട ഒരു സെമിനാറിനിടെയായിരുന്നു തിവാരിയുടെ പുകഴ്ത്തല്‍.

''നരേന്ദ്ര മോദി ഒരു പുതിയ പ്രഭാതത്തിന്‍റെ വക്താവാണ്. ഇങ്ങനെയുള്ള മഹത് വ്യക്തികള്‍ ഭൂമിയില്‍ ഒരിക്കല്‍ മാത്രമേ അവതരിക്കൂ. അദ്ദേഹം വെറുമൊരു സാധാരണക്കാരനല്ല, ദൈവത്തിന്‍റെ അവതാരമാണ്. അദ്ദേഹം ഒരു പ്രധാനമന്ത്രിയല്ല, പ്രധാന സേവകനായി നമുക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ വന്നയാളാണ്'' തിവാരി പറഞ്ഞു.

അതേസമയം, മോദിയുടെ പുകഴ്ത്തുന്നതിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ തിവാരി ആഞ്ഞടിക്കുകയും ചെയ്തു. ഇവിടെ ബി.ജെ.പിയെ പരാജയപ്പെടുത്താനും മോദിജിയെ അധികാരത്തില്‍ നിന്ന് തുരത്താനും 24 പാര്‍ട്ടികള്‍ 2019ല്‍ മഹാസഖ്യം രൂപീകരിച്ചു. അവരുടെ ലക്ഷ്യം മോദിയെ തുരത്തുക എന്നത് മാത്രമായിരുന്നു പക്ഷേ ജനങ്ങള്‍ അവരെയാണ് തുരത്തിയത്.അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെയും രാജ്യത്തേയും നേതാക്കള്‍ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു.

മുന്‍പും വിവാദപരാമര്‍ശങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള രാഷ്ട്രീയക്കാരനാണ് തിവാരി. രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ വേണ്ടെന്നും വളരെ കുറച്ചു ആളുകള്‍ മാത്രമാണ് കാറുകള്‍ ഉപയോഗിക്കുന്നതെന്നും ഈയിടെ അദ്ദേഹം പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കാട്ടാൻ മറ്റു വിഷയങ്ങൾ ഇല്ലാത്തതുകൊണ്ടാണ് പെട്രോള്‍-ഡീസല്‍ വില ഉന്നയിക്കുന്നതുമെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.

TAGS :

Next Story