ഇതൊരു റോഡാണോ? ഈ റോഡിലൂടെ കാറോടിക്കാന്‍ പറ്റുമോ? നിരത്തിലെ ടാര്‍ കാലു കൊണ്ട് ചുരണ്ടിയെടുത്ത് എം.എല്‍.എ
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നില്ല
റോഡിലെ ടാര്‍ കാലു കൊണ്ട് ചുരണ്ടിയെടുക്കുന്ന ബേദിറാം
ഗാസിപൂര്‍: പുതുതായി ടാറിട്ട റോഡിന്‍റെ ശോചനീയാവസ്ഥ കണ്ട് കരാറുകാരനെ ശാസിച്ച് ഉത്തര്‍പ്രദേശ് എം.എല്‍.എ. 'ഇതാണോ റോഡോ? ഈ റോഡിലൂടെ കാറോടിക്കാന്‍ സാധിക്കുമോ? തന്‍റെ ഷൂസ് ഉപയോഗിച്ച് എം.എല്‍.എ റോഡിലെ ടാര്‍ ചുരണ്ടിയെടുക്കുകയും ചെയ്തു.
ജഖാനിയൻ പ്രദേശത്തെ ജാംഗിപൂർ-ബഹാരിയാബാദ്-യൂസുഫ്പൂർ എന്നിവയെ ബന്ധിപ്പിക്കുന്ന 4.5 കിലോമീറ്റർ റോഡിന്‍റെ നിര്‍മാണത്തിലെ അപാകതയാണ് സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ നിയമസഭാംഗമായ ബേദിറാമിനെ ചൊടിപ്പിച്ചത്. പ്രദേശവാസികളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഗാസിപൂർ നിയോജക മണ്ഡലത്തിലെ റോഡുകൾ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു."പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നില്ല.ഇത് സംബന്ധിച്ച് കരാറുകാരനോട് പ്രശ്നം ഉന്നയിക്കുകയും പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. നിര്‍മിക്കുന്ന റോഡുകള്‍ക്ക് നിലവാരമില്ലെന്നും ആറു മാസം പോലും ആയുസില്ലെന്നും '' ബേദിറാം കുറ്റപ്പെടുത്തി.
Watch | In Video, UP MLA Shouts "Is This Road", Scrapes Off Asphalt With Kicks pic.twitter.com/eDRvwlXqWJ
— NDTV (@ndtv) March 31, 2023
Adjust Story Font
16