യുപിയില്‍ ബിജെപി എംഎല്‍എക്ക് ചായ വിളമ്പിയില്ല; കാന്‍സര്‍ ബാധിതനായ എഡിഒയെ സ്ഥലം മാറ്റി
ബിഷന്‍ സക്സേന എന്ന ഉദ്യോഗസ്ഥനെയാണ് വികാസ് ഭവനിലേക്ക് സ്ഥലം മാറ്റിയത്

മീററ്റ്: വാര്‍ത്താസമ്മേളനത്തില്‍ ബിജെപി എംഎല്‍എക്ക് ചായ വിളമ്പിയില്ലെന്നാരോപിച്ച് അസിസ്റ്റന്റ് ഡെവലപ്മെന്റ് ഓഫീസറെ (എഡിഒ) സ്ഥലം മാറ്റി. ഹാപൂര്‍ എംഎല്‍എ വിജയ് പാലിന് ചായ വിളമ്പാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് 58 വയസുകാരനായ ബിഷന്‍ സക്സേന എന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്.
എന്നാല്‍ ആരോപണം നിഷേധിച്ച് എംഎല്‍എ രംഗത്തെത്തി. ചായ കുടിക്കണമെന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസര്‍ പറഞ്ഞപ്പോള്‍ എഡിഓയോട് ഞങ്ങള്‍ അത് നല്‍കാന്‍ ആവശ്യപ്പെട്ടു. പെട്ടെന്ന് അദ്ദേഹം പ്രകോപിതനാകുകയും എന്റെ കീഴുദ്യോഗസ്ഥനല്ലെന്ന് പറയുകയും ചെയ്തു എന്ന് വിജയ് പാല്‍ പറഞ്ഞു.
എംഎല്‍എ തന്നോട് ചായ വിളമ്പാന്‍ നിരന്തരം ആവശ്യപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എംഎല്‍എയുടെ രേഖാമൂലമുള്ള പരാതിയെ തുടര്‍ന്ന് ബിഷന്‍ സക്സേനയെ വികാസ് ഭവനിലേക്ക് സ്ഥലം മാറ്റി. തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ട് സര്‍ക്കാരിന് അയയ്ക്കുമെന്ന് ഹാപൂര്‍ സിഡിഒ ഹിമാന്‍ഷു ഗൗതം പറഞ്ഞു. ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
Adjust Story Font
16