ഹിന്ദു ദേവതയുടെ ചിത്രമുള്ള പത്രത്തിൽ ചിക്കൻ വിൽപനയെന്ന് പരാതി; യു.പിയിൽ വ്യാപാരി അറസ്റ്റിൽ
മതവികാരം വ്രണപ്പെടുത്തിയെന്ന കേസാണ് വ്യാപാരിക്കെതിരെ ചുമത്തിയിരിക്കുന്നത്
ലഖ്‌നൗ: ദൈവത്തിന്റെ ചിത്രമടങ്ങിയ ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞ് കോഴി ഇറച്ചി വിൽപന നടത്തിയെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ വ്യാപാരി അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ചാണ് നടപടി.
യു.പിയിലെ സംബാലിലാണ് സംഭവം. ഇവിടെ ഇറച്ചിക്കച്ചവടക്കാരനായ താലിബ് ഹുസൈൻ ഹിന്ദു ദേവതകളുടെ ചിത്രങ്ങളടങ്ങിയ പത്രത്തിൽ കോഴി പൊതിഞ്ഞ് കൊടുത്തെന്ന് ഒരു സംഘം പൊലീസിൽ പരാതി നൽകുകയായിരുന്നു. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് നടപടിയെന്ന് ഇവർ പരാതിയിൽ പറഞ്ഞു. ഇതേതുടർന്നാണ് പൊലീസ് കടയിലെത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
മതവികാരം വ്രണപ്പെടുത്തിയെന്ന കേസിനു പുറമെ പൊലീസിനെ ആക്രമിച്ചെന്ന കുറ്റവും താലിബിനെതിരെ ചുമത്തിയിട്ടുണ്ട്. പൊലീസ് അറസ്റ്റിനെത്തിയപ്പോൾ കത്തി കാണിച്ച് ആക്രമിച്ചെന്നും കൊല്ലാൻ ശ്രമിച്ചെന്നുമാണ് എഫ്.ഐ.ആറിൽ ആരോപിക്കുന്നത്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Summary: UP Police arrested a man accusing selling chicken on paper with photo of Hindu Goddess
Adjust Story Font
16