യു.പി.എസ്.സി ചെയർമാന്‍ രാജിവച്ചു; രാജി കാലാവധി തീരാന്‍ അഞ്ചുവര്‍ഷം ബാക്കിനില്‍ക്കെ
2017ലാണ് മനോജ് യു.പി.എസ്.സി അംഗമാകുന്നത്
ഡല്‍ഹി: യു.പി.എസ്.സി ചെയർപേഴ്സൺ ഡോ. മനോജ് സോണി രാജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. പേഴ്സണൽ മന്ത്രാലയം രാജി അംഗീകരിച്ചിട്ടില്ല. 2029 വരെയാണ് സോണിയുടെ കാലാവധി. വ്യാജ രേഖകള്‍ നല്‍കി സിവില്‍ സര്‍വീസില്‍ പ്രവേശിപ്പിച്ച പ്രൊബേഷണറി ഐഎഎസ് ഓഫീസർ പൂജ ഖേദ്കറുമായി ബന്ധപ്പെട്ട വിവാദവുമായി സോണിയുടെ രാജിക്ക് ബന്ധമില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
2017ലാണ് മനോജ് യു.പി.എസ്.സി അംഗമാകുന്നത്. 2023 മേയ് 16നാണ് യു.പി.എസ്.സി ചെയര്‍മാനാകുന്നത്. ഒരു മാസം മുമ്പാണ് മനോജ് സോണി രാഷ്ട്രപതിക്ക് രാജിക്കത്ത് സമർപ്പിച്ചത്. എന്നാല്‍ രാജി അംഗീകരിച്ചിരുന്നില്ല.യുപിഎസ്‌സിയിൽ അംഗമാകുന്നതിനു മുന്‍പ് ഗുജറാത്തിലെ രണ്ട് സർവകലാശാലകളിൽ സോണി മൂന്ന് തവണ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഗുജറാത്തിലെ സ്വാമിനാരായണൻ വിഭാഗത്തിൻ്റെ ശാഖയായ അനൂപം മിഷനിൽ കൂടുതൽ സമയം ചെലവഴിക്കാനാണ് സോണി രാജി വയ്ക്കുന്നതെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. യുപിഎസ്‍സി ചെയര്‍മാകുന്നതിനു മുന്‍പ് 2020ല്‍ ദീക്ഷ സ്വീകരിച്ചതിനു ശേഷം സോണി മിഷനില്‍ സന്യാസിയായി ചേര്‍ന്നിരുന്നു.
Adjust Story Font
16