Quantcast

അമേരിക്കയുടെ പകരച്ചുങ്കം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കും; രാഹുല്‍ ഗാന്ധി

ചൈന 4,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂമി കൈവശപ്പെടുത്തിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    3 April 2025 4:07 PM

അമേരിക്കയുടെ പകരച്ചുങ്കം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കും; രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം, ഇറക്കുമതി നികുതി എന്നിവ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പൂര്‍ണ്ണമായി തകര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ചൈന 4,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂമി കൈവശപ്പെടുത്തിയെന്നും ഈ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്നും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു.

'26 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ അമേരിക്ക പെട്ടെന്ന് തീരുമാനമെടുത്തിരിക്കുകയാണ്. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തുകളയും. വാഹന വ്യവസായം, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം, കൃഷി എന്നിവയെല്ലാം ഇതേ തുടര്‍ന്ന് അപകടത്തില്‍ പെടും. നമ്മുടെ ഭൂമി വിഷയത്തില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്. ഇന്ത്യയുടെ 4,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈന കൈയ്യടക്കിയപ്പോള്‍, വിദേശകാര്യ സെക്രട്ടറി ചൈനീസ് അംബാസഡറിനൊപ്പം കേക്ക് മുറിക്കുകയായിരുന്നു. അമേരിക്ക നമ്മുടെ മേല്‍ ചുമത്തി തീരുവയെ കുറിച്ച് എന്താണ് പറയാനുള്ളത്' എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.

ഇന്ത്യക്ക് 26 ശതമാനവും ചൈനക്ക് 34 ശതമാനവും അടക്കം വിവിധ രാജ്യങ്ങള്‍ക്ക് അമേരിക്ക അധിക തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും 10 ശതമാനം തീരുവയാണ്. ഇതിന് പുറമെ ഇന്ത്യക്ക് 26 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയത്. 2021-22 വര്‍ഷം മുതല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. ഇന്ത്യയുടെ മൊത്തം കയറ്റു മതിയില്‍ 18 ശതമാനം അമേരിക്കയിലേക്കാണ്. മൊത്തം ഇറക്കുമതിയി ല്‍ 6.22 ശതമാനം മാത്രമാണ് അവിടെ നിന്നുള്ളത്.

TAGS :

Next Story