മായാവതി പ്രചാരണം തുടങ്ങിയില്ല; പാർട്ടികൾ കളം നിറയുമ്പോഴും ബി.എസ്.പി ക്യാമ്പിൽ ആരവമില്ല
ഭയം ബാധിച്ചത് കൊണ്ടാണ് ബഹൻജി പുറത്തിറങ്ങാത്തതെന്ന് അമിത് ഷാ, അധികാരമുള്ളതിനാൽ സാധാരണക്കാരന്റെ പണത്തിന്റെ ചൂടിലാണ് ബിജെപിയുടെ റാലികളെന്നു മായവതി
ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ചൂടിൽ പാർട്ടികൾ കളം നിറയുമ്പോഴും ബി.എസ്.പി ക്യാമ്പിൽ ആരവമില്ല. മുൻമുഖ്യമന്ത്രി മായവതി പരസ്യ പ്രചാരണത്തിന് ഇതുവരെ ഇറങ്ങിയിട്ടില്ല. ഇവർ ഇറങ്ങുന്നത്തോടെ പാർട്ടി സജീവമാകുമെന്നാണ് കണക്കുകൂട്ടൽ. ഐ.എ.എസ്.കാരിയാകണോ ഇന്ത്യൻ പ്രധാനമന്ത്രിയാകണോ എന്ന കാൻഷിറാമിന്റെ ചോദ്യത്തിലാണ്, സിവിൽ സർവീസ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു മായാവതി രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ദലിത് വോട്ട് അടിത്തറയാക്കി യുപി ഭരണം പിടിച്ച മുഖ്യമന്ത്രിയായെങ്കിലും പിന്നീടുണ്ടായ അഴിമതി കേസുകൾ പ്രതിഛായയെ ഉലച്ചു. നിയമസഭ,ലോക്‌സഭ തെരെഞ്ഞെടുപ്പിലെ തോൽവിയുടെ കയ്പ്പും പാർട്ടി കമ്മിറ്റികൾ ഒറ്റയടിക്ക് പിരിച്ചുവിട്ടതും ബിഎസ്പി യെ പിന്നോട്ടടിച്ചു.
മായാവതി പൊതുവേ നിശ്ശബ്ദ പ്രചാരണമാണ് നടത്താറുള്ളതെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞെങ്കിലും മികച്ച വോട്ട് ബാങ്ക് ബിഎസ്പിക്കുണ്ടെന്ന് നിരീക്ഷകനായ അബിൻ തീപ്പുര അഭിപ്രായപ്പെട്ടു.
ഭയം ബാധിച്ചത് കൊണ്ടാണ് തെരഞ്ഞെടുപ്പ് അടുത്തിട്ടും ബഹൻജി തണുപ്പിൽ പുറത്തിറങ്ങാതിരിക്കുന്നത് എന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. അധികാരമുള്ളതിനാൽ സാധാരണക്കാരന്റെ പണത്തിന്റെ ചൂടിലാണ് ബിജെപിയുടെ റാലികളെന്നു മായവതി തിരിച്ചടിച്ചു. പ്രചരണരംഗത്ത് ഇല്ലെങ്കിലും മായവതിയുടെ നാവിന്റെ ചൂട് ബിജെപി അനുഭവിച്ചറിഞ്ഞു. കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോഴും വോട്ടിംഗ് ശതമാനത്തിൽ വലിയ ചോർച്ച ഉണ്ടായില്ല എന്നതാണ് ബിഎസ്പിയുടെ ഏകആശ്വാസം. ടിക്കറ്റിനു വേണ്ടി മായവതിയുടെ വസതിയിലേക്ക് പഴയത് പോലെ നേതാക്കന്മാരുടെ ഒഴുക്കില്ല. ചതുഷ്‌കോണ മത്സരത്തിലേക്ക് യുപി മാറുമ്പോൾ, കഠിനമായി പ്രയത്‌നിച്ചാൽ പലപോക്കറ്റുകളിലും ബി.എസ്.പിക്ക് നേട്ടമുണ്ടാക്കാനുള്ള സാധ്യത ഇനിയും അകലെയല്ല.
In the heat of the Uttar Pradesh Assembly elections, there is no noise in the BSP camp even as the parties fill the cells.
Adjust Story Font
16