Quantcast

കണ്ണടയില്ലാതെ വരന് പത്രം വായിക്കാനാകില്ല; വധു വിവാഹത്തിൽ നിന്ന് പിന്മാറി

വരന് കണ്ണട ഉപയോഗിക്കാതെ പത്രം വായിക്കാൻ പോലും കഴിയില്ലെന്ന് കണ്ടെത്തിയതോടെയാണ് വധുവിന്റെ പിന്മാറ്റം

MediaOne Logo

Web Desk

  • Updated:

    2021-06-26 05:39:05.0

Published:

26 Jun 2021 5:37 AM GMT

കണ്ണടയില്ലാതെ വരന് പത്രം വായിക്കാനാകില്ല; വധു വിവാഹത്തിൽ നിന്ന് പിന്മാറി
X

വരന് കാഴ്ചശക്തി കുറവായതിനാൽ വിവാഹത്തിൽ നിന്ന് വധു പിന്മാറി. കാഴ്ചശക്തി കുറവായ വരന് പവറുള്ള കണ്ണട ഉപയോഗിക്കാതെ പത്രം വായിക്കാൻ പോലും കഴിയില്ലെന്ന് കണ്ടെത്തിയതോടെയാണ് വധുവിന്റെ പിന്മാറ്റം. അർജുൻ സിങ്ങിന്റെ മകളായ അർച്ചനയാണ് വിവാഹത്തിന് തൊട്ടുമുമ്പ് പിന്മാറിയത്. ഉത്തർപ്രദേശിലെ ഔരിയ എന്ന സ്ഥലത്താണ് സംഭവം.

ശിവ എന്ന ചെറുപ്പക്കാരനുമായാണ് അർച്ചനയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹ ദിവസം ബന്ധുക്കളുമായി വീട്ടിലേക്ക് വരുമ്പോൾ വരൻ കണ്ണട ധരിച്ചിട്ടുള്ളതായി വധു ശ്രദ്ധിച്ചു. ചടങ്ങിൽ വരൻ കണ്ണട ധരിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ വരന് കാഴ്ചയ്ക്ക് പ്രശ്നമുണ്ടെന്നായി സദസിലെ ചർച്ച. പിന്നാലെ കണ്ണട മാറ്റിവെച്ച് പത്രം വായിക്കാൻ വധുവും ബന്ധുക്കളും ശിവയോട് ആവശ്യപ്പെട്ടു. വരന് ഇതിന് സാധിച്ചില്ല. ഇതോടെയാണ് വിവാഹത്തിൽ നിന്ന് അർച്ചന പിന്മാറിയത്.

സത്യം മറച്ചുവെച്ച് കല്യാണത്തിന് ശ്രമിച്ചു എന്നാരോപിച്ച് അർച്ചനയുടെ ബന്ധുക്കൾ ശിവയുടെ വീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകി. നൽകിയ സ്ത്രീധനം തിരികെ നൽകണമെന്ന് അർച്ചനയുടെ കുടുംബം ആവശ്യപ്പെട്ടെങ്കിലും വരന്റെ കുടുംബം അതിന് തയാറായില്ല. ഇതോടെയാണ് പൊലീസ് പരാതി നൽകിയത്.

TAGS :

Next Story