Quantcast

കൂട്ടബലാത്സംഗക്കേസിൽ ബിജെപി എംഎൽഎയ്‌ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ലീലു ചൗധരിയാണ് ബിൽസി എംഎൽഎയായ ഹരീഷ് ഷാക്യയ്ക്കെതിരെ ഉത്തരവിറക്കിയത്

MediaOne Logo

Web Desk

  • Updated:

    2024-12-13 08:58:32.0

Published:

13 Dec 2024 7:07 AM GMT

കൂട്ടബലാത്സംഗക്കേസിൽ ബിജെപി എംഎൽഎയ്‌ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
X

ലഖ്‌നൗ:കൂട്ടബലാത്സംഗക്കേസിൽ ബിജെപി എംഎൽഎയ്‌ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിറക്കി. ഉത്തർപ്രദേശിലെ ബിൽസി മണ്ഡലത്തിലെ ബിജെപിയുടെ എംഎൽഎയായ ഹരീഷ് ഷാക്യയ്ക്കും സഹോദരനും മരുമകനുമടക്കം 15 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് പ്രത്യേക എംപി-എംഎൽഎ കോടതി നിർദേശിച്ചത്.

അതിജീവിതയുടെ ഭർത്താവ് സമർപ്പിച്ച ഹരജിയിൽ വാദം കേട്ടതിന് ശേഷമാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ലീലു ചൗധരി ഉത്തരവിറക്കിയത്. കോടതിയുടെ ഉത്തരവിൻ്റെ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പകർപ്പ് ലഭിച്ചാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും സീനിയർ പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാർ സിങ് പറഞ്ഞു.

ഉത്തർപ്രദേശിലെ സിവിൽ ലൈൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൂനം പുൽത്തകിടിക്ക് സമീപമായിരുന്നു ഹരജിക്കാരന്റെ സ്ഥലം. തന്റെ പിതാവ് ഒരുപാട് നാളുകൾക്ക് മുമ്പ് വാങ്ങിയ സ്ഥലം സ്വന്തമാക്കാൻ ബിൽസി എംഎൽഎയായ ഹരീഷ് ഷാക്യയ്ക്ക് ആ​ഗ്രഹമുണ്ടായിരുന്നു എന്ന് ഹരജിയിൽ പറയുന്നു.

ഏകദേശം 18 കോടി രൂപ വിലമതിക്കുന്ന ഭൂമി ഹരജിക്കാരന്റെ കയ്യിൽ നിന്നും 16.5 കോടി രൂപയ്ക്ക് വാങ്ങാൻ എംഎൽഎ കരാറിലെത്തി. ശേഷം ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകുകയും ചെയ്തു. 40 ശതമാനം തുക രേഖാമൂലമുള്ള കരാർ സമയത്തും ബാക്കി പണം പട്ടയം രജിസ്റ്റർ ചെയ്യുന്ന സമയത്തും നൽകാമെന്ന് എംഎൽഎ സമ്മതിച്ചതായി ഹരജിക്കാരൻ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് ശേഷം 40 ശതമാനം തുക നൽകാതെ തന്നെ രേഖാമൂലമുള്ള കരാറിനായി എംഎൽഎയും കൂട്ടാളികളും ഹരജിക്കാരനുമേൽ സമ്മർദ്ദം ചെലുത്താൻ തുടങ്ങി. തുടർന്ന് ഒരു ബിൽഡർക്ക് സ്ഥലം വിൽക്കാൻ ശ്രമിച്ചപ്പോൾ എംഎൽഎയുടെ ആളുകൾ അനുവദിച്ചില്ല. എംഎൽഎയുായി കരാറിൽ ഏർപ്പെടാത്തതിനെ തുടർന്ന് തന്റെ ബന്ധുവിനെ പൊലീസ് ഉപദ്രവിച്ചതായും ഹരജിക്കാരൻ പറഞ്ഞു.

മൂന്ന് ദിവസത്തോളം പൊലീസ് കസ്റ്റഡിയിൽ മർദിച്ചെന്നും ഹരജിക്കാരൻ പറഞ്ഞു. ശേഷം എംഎൽഎയുടെ ആളുകൾ തന്നെ പൊലീസിൽ നിന്ന് മോചിപ്പിക്കുകയും മറ്റൊരു സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിക്കുകയും ചെയ്തു. എംഎൽഎയും കൂട്ടാളികളും ചേർന്ന് തൻ്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തതായും അദ്ദേഹം ആരോപിച്ചു.

എന്നാൽ കോടതി ഉത്തരവിനെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്നായിരുന്നു ബിജെപി എംഎൽഎ ഹരീഷ് ഷാക്യ പ്രതികരിച്ചത്. കേസെടുക്കാൻ കോടതി ഉത്തരവിറക്കിയിട്ടുണ്ടെങ്കിൽ പൊലീസുമായി സഹകരിക്കാൻ തയ്യാറാണ് ഹരീഷ് ഷാക്യ പറഞ്ഞു. ജുഡീഷ്യറിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story