Quantcast

മാർച്ച് 10 മുതൽ ഉത്തർപ്രദേശിൽ ഹോളി ആഘോഷം തുടങ്ങും; പ്രധാനമന്ത്രി

ഉത്തർപ്രദേശിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ വിജയിക്കും. ബി.ജെ.പിക്കനുകൂലമായ സാഹചര്യമാണ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടിംഗ് ശതമാനം വ്യക്തമാക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-02-14 14:54:33.0

Published:

14 Feb 2022 2:48 PM GMT

മാർച്ച് 10 മുതൽ ഉത്തർപ്രദേശിൽ ഹോളി ആഘോഷം തുടങ്ങും; പ്രധാനമന്ത്രി
X

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മാർച്ച് 10 മുതൽ ഉത്തർപ്രദേശിൽ ഹോളി ആഘോഷം തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാൺപൂരിലെ റാലിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

''ഇത്തവണ നിറങ്ങളുടെ ഉത്സവമായ ഹോളി ഉത്തർപ്രദേശിൽ 10 ദിവസം മുമ്പേ ആഘോഷിക്കും. മാർച്ച് 10 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ, ഹോളി ആഘോഷങ്ങൾ ആരംഭിക്കും, ''അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ വിജയിക്കും. ബി.ജെ.പിക്കനുകൂലമായ സാഹചര്യമാണ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടിംഗ് ശതമാനം വ്യക്തമാക്കുന്നത്. തുടർന്നും യോഗി തന്നെ അധികാരത്തിൽ വരുമെന്നും എല്ലാ ജാതിയിലും വർഗത്തിലും പെട്ടവരും ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നുമുള്ളവരും യുപിയുടെ ദ്രുതഗതിയിലുള്ള വികസനത്തിനായി വോട്ട് ചെയ്യുന്നതായി ഈ പ്രവണത സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മുൻ സർക്കാരുകൾ ഉത്തർപ്രദേശിനെ രാവും പകലും കൊള്ളയടിക്കുകയും ജനങ്ങളെ ക്രിമിനലുകൾക്കും കലാപകാരികൾക്കും ഗുണ്ടകൾക്കും ഏൽപ്പിക്കുകയും ചെയ്തു. യുപിയിലെ ജനങ്ങൾ 2014 ൽ അവരെ തോൽപ്പിച്ചു, 2017ലും തോല്‍പിച്ചു, 2019 ൽ ഒരിക്കൽ കൂടി പരാജയപ്പെടുത്തി, ഇപ്പോൾ 2022 ലും അവർ തോൽക്കും' മോദി പറഞ്ഞു.

സമാജ്‌വാദി പാർട്ടിയെ പരിഹസിച്ച പ്രധാനമന്ത്രി, തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളെ ഉപേക്ഷിക്കുന്നവർ ജനങ്ങൾക്ക് എന്തെങ്കിലും ഗുണം ചെയ്യുമോ എന്നും ചോദിച്ചു.

TAGS :

Next Story