ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്; ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
അവസാനലാപ്പില്‍ എത്തിയതോടെ സംസ്ഥാനത്തെ എല്ലാ വിഷയങ്ങളും ഉയര്‍ത്തിയാണ് പാര്‍ട്ടികള്‍ പ്രചരണം നടത്തുന്നത്
ഉത്തരാഖണ്ഡില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. 25 വമ്പന്‍ പ്രഖ്യാപനങ്ങള്‍ പ്രകടനപത്രികയില്‍ ഉണ്ടാകാനാണ് സാധ്യത. ഉത്തരാഖണ്ഡിലെ പരസ്യപ്രചരണം അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. അവസാനലാപ്പില്‍ എത്തിയതോടെ സംസ്ഥാനത്തെ എല്ലാ വിഷയങ്ങളും ഉയര്‍ത്തിയാണ് പാര്‍ട്ടികള്‍ പ്രചരണം നടത്തുന്നത്. ലതാമങ്കേഷ്‌കറിന്റെ മരണത്തെ തുടര്‍ന്ന് മാറ്റി വെച്ച ബിജെപിയുടെ പ്രകടനപത്രികയുടെ പ്രകാശനമാണ് ഇന്ന് നടക്കന്നത്.
എല്ലാ മണ്ഡലങ്ങളിലും ബാലറ്റ് ബോക്‌സുകള്‍ സ്ഥാപിച്ച് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം രൂപീകരിച്ച ശേഷമാണ് പ്രകടനപത്രിക തയ്യാറാക്കിയതെന്നാണ് ബിജെപിയുടെ അവകാശവാദം. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതും,സ്ത്രീ ശാക്തീകരണത്തിനായുള്ള പദ്ധതികളും, വിനോദ സഞ്ചാരമേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
അതേസമയം പോളിങ് അടുത്തതോടെ കോണ്‍ഗ്രസും പ്രചരണം കടുപ്പിച്ചിട്ടുണ്ട്. ബിജെപി അവസാനഘട്ടത്തില്‍ ഉയര്‍ത്തിയ ജാതി രാഷ്ട്രീയം മറികടക്കാനുള്ള തന്ത്രത്തിലാണ് കോണ്‍ഗ്രസ്. വികസനമുരടിപ്പിനൊപ്പം സവര്‍ണ്ണ ഹിന്ദു വോട്ടുകള്‍ കേന്ദ്രീകരിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. സമാജ് വാദി പാര്‍ട്ടി, ബിഎസ് പി, ആംആദ്മി പാര്‍ട്ടി അടക്കമുള്ള ചെറിയ പാര്‍ട്ടികളും പ്രചരണത്തില്‍ സജീവമാണ്.
Adjust Story Font
16