മലയാളിയുടെ ഇടപെടലിൽ വിലക്കിയ അഞ്ചു പതജ്ഞലി ഉത്പന്നങ്ങൾ നിർമിക്കാൻ അനുമതി നൽകി ഉത്തരാഖണ്ഡ് സർക്കാർ
മലയാളിയായ ഡോ. കെ.വി ബാബുവിൻറ പരാതി പ്രകാരമായിരുന്നു ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്
ഡെറാഡൂൺ: അഞ്ചു പതജ്ഞലി ഉത്പന്നങ്ങളുടെ വിലക്ക് നീക്കി ഉത്തരാഖണ്ഡ് സർക്കാർ. ബാബ രാംദേവിന്റെ ദിവ്യാ ഫാർമസി പുറത്തിറക്കുന്ന മരുന്നുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് നീക്കിയത്. പ്രമേഹം, രക്തസമ്മർദ്ദം, ഗോയിറ്റർ, ഗ്ലോക്കോമ, ഉയർന്ന കൊളസ്‌ട്രോൾ എന്നിവക്കുള്ള മരുന്നുകൾ ഉത്പാദിപ്പിക്കുന്നത് ഉത്തരാഖണ്ഡ് ആയുർവേദ ആൻഡ് യൂനാനി ലൈസൻസിംഗ് അതോറിറ്റി തടഞ്ഞിരുന്നു. ഇതിനാണ് ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ അംഗീകാരം നൽകിയത്.
മലയാളിയായ ഡോ. കെ.വി ബാബുവിൻറ പരാതി പ്രകാരമായിരുന്നു ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ഡ്രഗസ് ആൻഡ് മാജിക് ഡെമഡീസ് ആക്ടും ഡ്രഗ്‌സ് ആൻഡ് കോസ്മറ്റിക്‌സ് ആക്ടും അനുസരിച്ചായിരുന്നു നടപടി. ജൂലൈയിലും ഒക്‌ടോബർ 11നും ബാബു കമ്പനിക്കെതിരെ പരാതികൾ നൽകിയിരുന്നു.
उत्तराखण्ड सरकार ने मानी गलती, पतंजलि की पाँचों दवाओं पर लगा बैन हटाया !
— Acharya Balkrishna (@Ach_Balkrishna) November 12, 2022
पतंजलि संस्थान ने विश्व में सर्वप्रथम आयुर्वेद की औषधियों को 30 वर्षों के निरन्तर पुरुषार्थ व अनुसंधान से Research and evidence based medicine के रूप में स्वीकार्यता दिलाई। pic.twitter.com/85oWOV6co7
നവംബർ ഒമ്പതിന് ഇറക്കിയ ഉത്തരവിൽ പിഴവുണ്ടായിരുന്നുവെന്നും അത് പുറത്തിറക്കും മുമ്പ് തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ സമയം നൽകേണ്ടിയിരുന്നുവെന്നും ഡ്രഗ് കൺട്രോളർ ജിസിഎൻ ജംഗ്പംഗി പറഞ്ഞു. ഈ മരുന്നുകളുടെ പുതുക്കിയ ഫോർമുലേഷൻ ഷീറ്റ് അംഗീകരിച്ച ശേഷം മാത്രമേ ഉത്പാദിപ്പിക്കാവൂവെന്നാണ് നേരത്തെയിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. മരുന്നുകളുടെ വിലക്ക് നീക്കിയതോടെ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ സർക്കാറിന് നന്ദി പറഞ്ഞു.
Uttarakhand government has given permission to manufacture five Patanjali products which were banned due to the intervention of the Malayali
Adjust Story Font
16