Quantcast

ഹൽദ്വാനി സംഘര്‍ഷം: 5,000ത്തോളം പേർക്കെതിരെ കേസെടുത്തു, നടപടി കടുപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ

പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട നാലുപേരും മരിച്ചത് വെടിയേറ്റാണെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടില്‍ സ്ഥിരീകരിച്ചു

MediaOne Logo

Web Desk

  • Updated:

    2024-02-10 03:51:37.0

Published:

10 Feb 2024 1:46 AM GMT

Uttarakhand, Haldwaniviolence
X

ന്യൂഡല്‍ഹി/ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുണ്ടായ അക്രമസംഭവങ്ങളിൽ നടപടി കടുപ്പിച്ച് സംസ്ഥാന സർക്കാർ. കണ്ടാൽ അറിയാവുന്ന 5,000ത്തോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട നാലുപേരും മരിച്ചത് വെടിയേറ്റാണെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടില്‍ സ്ഥിരീകരിച്ചുപ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട നാലുപേരും മരിച്ചത് വെടിയേറ്റാണെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടില്‍ സ്ഥിരീകരിച്ചു.

സംഘർഷത്തെ സംബന്ധിച്ച തല്‍സ്ഥിതി കേന്ദ്ര ആഭ്യന്തര മന്ത്രിയെയും പ്രധാനമന്ത്രിയെയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കുമെന്നാണ് കേന്ദ്ര സർക്കാരിനെ ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചത്. സംഘർഷത്തിനിടയിൽ മരിച്ച ഫയീം, ഷാനവാസ്, അനസ്, സാഹിദ്, പ്രകാശ് കുമാർ എന്നിവരുടെ മരണകാരണം തോക്കിൽനിന്നുള്ള വെടിയേറ്റതാണെന്ന് പോസ്റ്റ്‍മോര്‍ട്ടത്തിൽ കണ്ടെത്തിയിരിക്കുകയാണ്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ആകാശത്തേക്കാണ് വെടിവച്ചതെന്ന പൊലീസ് അവകാശവാദം നിലനിൽക്കെയാണ് മരിച്ചവരുടെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട് പുറത്തുവന്നത്.

പ്രതിഷേധത്തിൽ പങ്കെടുത്ത അയ്യായിരത്തോളം പേർക്കെതിരെ കേസെടുത്തതായി ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. നിരോധനാജ്ഞ നിലനിൽക്കുന്ന ഹൽദ്വാനിയിൽ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾക്ക് പിന്നാലെ കേബിൾ ടി.വി ബന്ധവും വിച്ഛേദിച്ചു. ഇന്നലെ പ്രശ്നബാധിത മേഖലകളിൽ സന്ദർശനം നടത്തിയ ശേഷം മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഗവർണറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘർഷങ്ങൾക്ക് പിന്നാലെ ഹൽദ്വാനിയിലെ സുരക്ഷാക്രമീകരണങ്ങളും വർധിപ്പിച്ചിട്ടുണ്ട്.

Summary: Uttarakhand's state government has stepped up action in the violent incidents in Haldwani, as cases filed against around 5,000 people

TAGS :

Next Story