Quantcast

ഉസ്ബക്കിസ്ഥാന്‍ സ്വദേശിനി ബംഗളൂരുവില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് പൊലീസ്

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

MediaOne Logo

Web Desk

  • Updated:

    2024-03-14 08:07:08.0

Published:

14 March 2024 8:05 AM GMT

ഉസ്ബക്കിസ്ഥാന്‍ സ്വദേശിനി ബംഗളൂരുവില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് പൊലീസ്
X

ബംഗളൂരു: വിദേശ വനിത ബംഗളൂരുവിലെ ഹോട്ടലില്‍ മരിച്ച നിലയില്‍. 37 കാരിയായ ഉസ്ബക്കിസ്ഥാന്‍ സ്വദേശിനിയായ സറീനയെയാണ് ബംഗളൂരുവിലെ സേശാദ്രിപുരത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ടൂറിസ്റ്റ് വിസയില്‍ നാലു ദിവസം മുന്‍പാണ് ഇവര്‍ ബംഗളൂരുവിലെത്തിയത്. ബുധനാഴ്ച ഹോട്ടലില്‍ മുറിയെടുത്ത യുവതിയെ ഇന്നലെ വൈകീട്ടോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോറില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണമില്ലാതിരുന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഫോറന്‍സിക് സംഘമെത്തി മുറി പരിശോധിച്ചതായും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും പൊലീസ് അറിയിച്ചു.

TAGS :

Next Story