Quantcast

സംസ്‌കൃതത്തിൽ കോവിഡ് മുന്നറിയിപ്പ് നൽകുന്ന ആദ്യ വിമാനത്താവളമായി വരാണസി; ആര്‍ക്ക് മനസിലാകുമെന്ന് സോഷ്യല്‍ മീഡിയ

എയർപോർട്ടിന്റെ തീരുമാനം ശുദ്ധ മണ്ടത്തരമാണെന്ന് സംഗീതജ്ഞനും എഴുത്തുകാരനുമായ ടി.എം കൃഷ്ണ

MediaOne Logo

Web Desk

  • Updated:

    2022-06-22 09:07:47.0

Published:

22 Jun 2022 8:52 AM GMT

സംസ്‌കൃതത്തിൽ കോവിഡ് മുന്നറിയിപ്പ് നൽകുന്ന ആദ്യ വിമാനത്താവളമായി വരാണസി; ആര്‍ക്ക് മനസിലാകുമെന്ന് സോഷ്യല്‍ മീഡിയ
X

വരാണസി: വിമാനത്താവളങ്ങളിൽ ഇനി കോവിഡ് മുന്നറിയിപ്പുകൾ സംസ്‌കൃതത്തിലും കേൾക്കാം. സംസ്‌കൃതത്തിൽ കോവിഡ് പ്രോട്ടോക്കോൾ മുന്നറിയിപ്പ് നൽകുന്ന ആദ്യവിമാനത്താവളമായി വരാണസി ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം മാറി. വെള്ളിയാഴ്ച മുതൽ സംസ്‌കൃതത്തിലും മുന്നറിയിപ്പ് നൽകുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു.

വരാണസി എയർപോർട്ടിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സംസ്‌കൃതത്തിൽ അറിയിപ്പ് നൽകുന്ന ക്ലിപ്പ് ഷെയർ ചെയ്തത്. ഇപ്പോൾ എയർപോർട്ടിൽ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് അറിയിപ്പുകൾ നൽകുന്നത്. ഞങ്ങളുടെ യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തിയാൽ അവർ കാശിയുടെ പിന്നിലെത്തിയെത്തിയെന്ന് അവർക്ക് തോന്നുമെന്നും എയർപോർട്ട് അധികൃതരുടെ ട്വീറ്റിൽ പറയുന്നു. ഹിന്ദിയിലാണ് അധികൃതർ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് ഇത്. നരേന്ദ്ര മോദിയുടെ പാർലമെന്റ് മണ്ഡലമാണ് ഉത്തർപ്രദേശിലെ വരാണസി.

അതേസമയം, എയർപോർട്ടിന്റെ തീരുമാനം ശുദ്ധ മണ്ടത്തരമാണെന്ന് സംഗീതജ്ഞനും എഴുത്തുകാരനുമായ ടി എം കൃഷ്ണ പ്രതികരിച്ചു. 'പാലിയും പ്രാകൃതവും കൂടി ഉൾപ്പെടുത്താം. ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയതും അശോകൻ തന്റെ ഏറ്റവും പ്രശസ്തമായ സ്തംഭം പണിത സ്ഥലവുമാണ് സാരാനാഥ്, സംസ്‌കൃതത്തിൽ പൊതുജനാരോഗ്യ സുരക്ഷാ പ്രഖ്യാപനം നടത്തുന്നത് തികഞ്ഞ മണ്ടത്തരം! അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സംസ്‌കൃതത്തിൽ അറിയിപ്പുകൾ നൽകിയാൽ ആർക്ക് മനസിലാകും എന്നും സോഷ്യൽമീഡിയ ചോദിക്കുന്നു.

ബനാറസ് ഹിന്ദു സർവകലാശാലയുമായി സഹകരിച്ചാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഈ സംരംഭം ആരംഭിച്ചത്. വരാണസി പുരാതന കാലം മുതൽ സംസ്‌കൃതത്തിന്റെ കേന്ദ്രമായിരുന്നു. ഭാഷയെ ബഹുമാനിക്കുന്നതിനാണ് ഈ സംരംഭം ആരംഭിച്ചതെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.

TAGS :

Next Story