യാത്രക്കാരുടെ ശ്രദ്ധക്ക്: സംസ്ഥാനത്ത് മെയ് 22 വരെയുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കി
മംഗലാപുരം- നാഗർകോവിൽ പരശുറാം എക്സ്പ്രസ് മെയ് 20ന് റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 20 മുതൽ 22 വരെയുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കി. ആലുവാക്കും അങ്കമാലിക്കും ഇടയിൽ ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ടാണ് റദ്ദാക്കൽ.
റദ്ദാക്കിയ ട്രെയിനുകൾ:-
മെയ് 20
- മംഗലാപുരം- നാഗർകോവിൽ പരശുറാം എക്സ്പ്രസ്
മെയ് 21
- കൊച്ചുവേളി- നിലമ്പൂർ രാജ്യറാണി
- തിരു.മധുര അമൃത എക്സ്പ്രസ്
- നാഗർകോവിൽ- മംഗലാപുരം പരശുറാം എക്സ്പ്രസ്
- വേണാട് എക്സ്പ്രസ് (തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെ മാത്രം)
- മംഗളാ എക്സ്പ്രസ് (തൃശൂരിൽ നിന്ന് പുറപ്പെടും)
- ചെന്നൈ- ഗുരുവായൂർ എക്സ്പ്രസ് (എറണാകുളം വരെ മാത്രം)
- പാലക്കാട്- എറണാകുളം മെമു (ചാലക്കുടി വരെ മാത്രം)
മെയ് 22
- നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി
- മധുര- തിരു. അമൃത എക്സ്പ്രസ്
- ലോകമാന്യ തിലക്-കൊച്ചുവേളി ഗരീബ്രഥ്
- കണ്ണൂർ- എറണാകുളം ഇന്റർസിറ്റി (തൃശൂർ വരെ മാത്രം)
Next Story
Adjust Story Font
16