Quantcast

'വല്ലാതെ അസ്വസ്ഥമാക്കുന്നു, മാതാപിതാക്കള്‍ സൂക്ഷിക്കുക'; കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തെക്കുറിച്ച് ആനന്ദ് മഹീന്ദ്ര

ഗ്ലോബൽ മൈൻഡ് പ്രോജക്റ്റ് നടത്തിയ ആഗോള പഠനത്തിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചുള്ള ഗവേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായത്

MediaOne Logo

Web Desk

  • Updated:

    2023-05-16 12:15:17.0

Published:

16 May 2023 12:12 PM GMT

Industrialist Anand Mahindra says that Satyagraha is the biggest revolution even though it is not in the list of world revolutions.
X

Anand Mahindra

സ്മാർട്ട് ഫോണിന്റേയും ടാബ്‌ലറ്റിന്റെയും അമിത ഉപയോഗം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒട്ടേറെ പഠനങ്ങളും റിപ്പോർട്ടുകളും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇത്തരം ഗ്യാഡ്ജറ്റുകൾ അമിതമായി ഉപയോഗിക്കുന്നത് കുട്ടികളിൽ മാനസിക വൈകല്യങ്ങൾക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ഇക്കാര്യം തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ചത്.


'വല്ലാതെ അസ്വസ്ഥമാകുന്നു. സ്‌പെയിൻ ലാബ്‌സും ആന്ധ്രാപ്രദേശിലെ ക്രേയ യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തിയ ഒരു പഠനം പറയുന്നത്, ഒരാൾ കുട്ടിയായിരിക്കുമ്പോൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് പ്രായപൂർത്തയായ ശേഷമുള്ള അയാളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ്. ഇതിനെതിരെ ജാഗ്രതയും സംയമനവും പാലിക്കണമെന്നാണ് എനിക്ക് മാതാപിതാക്കളോട് പറയാനുള്ളത്'. ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.



ഗ്ലോബൽ മൈൻഡ് പ്രോജക്റ്റ് നടത്തിയ ആഗോള പഠനത്തിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചുള്ള ഗവേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായത്. സ്മാർട്ട്ഫോണോ ടാബ്ലെറ്റോ ഉപയോഗിച്ച് വളരുന്നവരുടെ മാനസികാരോഗ്യത്തിൽ കാര്യമായ ആഘാതം സംഭവിക്കുകയും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിന്റെ പ്രായത്തിനനുസരിച്ച് മാനസികാരോഗ്യം കുറയുന്നതായും പഠനത്തിൽ കണ്ടെത്തി.

സ്മാർട്ട്ഫോൺ ഉപയോഗം മൂലം യുവാക്കൾക്കിടയിൽ മാനസികാരോഗ്യം കുറയുന്ന പ്രവണതയെക്കുറിച്ച് പഠനം വെളിപ്പെടുത്തുന്നു. 18-നും 24-നും ഇടയിൽ പ്രായമുള്ള 27,969 വ്യക്തികളെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്, 2023 ജനുവരി മുതൽ ഏപ്രിൽ വരെയായിരുന്നു ഇത്.

പഠനത്തിൽ പങ്കെടുത്തവരുടെ മാനസികാരോഗ്യ ക്വാട്ടന്റ് (MHQ) സ്‌കോറുകളെ അവർ അവരുടെ ആദ്യത്തെ സ്മാർട്ട്ഫോണോ ടാബ്ലെറ്റോ സ്വന്തമാക്കിയ പ്രായവുമായി താരതമ്യം ചെയ്തു. ഈ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് വളർന്നതിന്റെ ആഘാതത്തിലേക്കാണ് വെളിച്ചം വീശുന്നത്.



സ്മാർട്ട്ഫോൺ കൈവശം വെക്കുന്ന പ്രായം ഉയരുന്നതിനനുസരിച്ച് മാനസികാരോഗ്യം സ്ഥിരമായി മെച്ചപ്പെടുന്നുവെന്നും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ കാര്യമായ പുരോഗതി കാണുന്നുവെന്നും പഠനം കണ്ടെത്തി. ആത്മഹത്യാ ചിന്തകൾ, ആക്രമണോത്സുകത, യാഥാർത്ഥ്യത്തിൽ നിന്നുള്ള വേർപിരിയൽ എന്നിവയെല്ലാം ഇത്തരക്കാരിൽ കാര്യമായ പുരോഗതിയുണ്ട്. ചെറുപ്രായത്തിൽ, പ്രത്യേകിച്ച് 10 വയസ്സിന് മുമ്പ് ഒരു സ്മാർട്ട്‌ഫോൺ ലഭിക്കുന്നത്, സ്ത്രീകൾക്കിടയിലെ ക്ലിനിക്കലി മാനസികാരോഗ്യ നിലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം ഊന്നിപ്പറയുന്നു.

TAGS :

Next Story