Quantcast

പശുക്കളെ സംരക്ഷിക്കാൻ വാളെടുക്കണമെന്ന് വിഎച്ച്പി നേതാവ് സാധ്വി സരസ്വതി

ഗോഹത്യയിൽ നിന്ന് ഗോമാതാവിനെ സംരക്ഷിക്കുന്നതിന് ഈ ആയുധങ്ങൾ സഹായിക്കും

MediaOne Logo

Web Desk

  • Published:

    14 Dec 2021 10:15 AM

പശുക്കളെ സംരക്ഷിക്കാൻ വാളെടുക്കണമെന്ന് വിഎച്ച്പി നേതാവ് സാധ്വി സരസ്വതി
X

പശുക്കളെയും വീടിനെയും സംരക്ഷിക്കാൻ ഹിന്ദുക്കൾ വാള് കൈയിലെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്( വി.എച്ച്.പി) നേതാവ് സാധ്വി സരസ്വതി. ലക്ഷങ്ങൾ മുടക്കി ഫോണുകൾ വാങ്ങുന്നതിന് പകരം പശുക്കൾക്ക് സംരക്ഷണം ഉറപ്പാക്കാൻ വാളും ആയുധങ്ങളും വാങ്ങണം. ഞായറാഴ്ച കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കർകല ഗാന്ധി മൈദാനിൽ ബജ് രംഗ്ദളും വി.എച്ച്.പിയും നടത്തിയ ഹിന്ദു സംഗമ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സാധ്വി.

ഗോഹത്യയിൽ നിന്ന് ഗോമാതാവിനെ സംരക്ഷിക്കുന്നതിന് ഈ ആയുധങ്ങൾ സഹായിക്കും. താൻ ജനിച്ചത് ഗോശാലയിലാണെന്നും ഗോഹത്യ തടയേണ്ടത് തന്റെ കടമയാണ്. ഞാൻ ജനിച്ച ദിവസം മുതൽ എനിക്ക് രണ്ടു ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. അതിലൊന്ന് രാമന് ക്ഷേത്രം പണിയുക, മറ്റൊന്ന് ഇന്ത്യയിൽ ഗോഹത്യ അവസാനിപ്പിക്കുക എന്നതുമായിരുന്നെന്നും അവർ പറഞ്ഞു. വി.എച്ച.പിയുടെ നിരവധി നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.

TAGS :

Next Story