തമിഴ്നാട്ടില്‍ സൊമാറ്റോ ഡെലിവറി ജീവനക്കാരന് പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം
മര്‍ദ്ദനത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്
തമിഴ്നാട്ടില്‍ സൊമാറ്റോ ഡെലിവറി ബോയിയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂരിലാണ് സംഭവം. മര്‍ദ്ദനത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഡെലിവറി ജീവനക്കാരനായ വെങ്കിടേഷിനെയാണ് ട്രാഫിക് സബ് ഇൻസ്‌പെക്ടർ ധർമ്മരാജ് ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. വെങ്കിടേഷ് ധർമ്മരാജിന്‍റെ തോളിൽ പിടിക്കുന്നതും ധർമ്മരാജ് ഉടൻ വെങ്കിടേഷിനെ ആക്രമിക്കുകയും ക്രൂരമായി മർദ്ദിക്കാൻ തുടങ്ങുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. പൊലീസിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി എന്നാരോപിച്ചാണ് വെങ്കിടേഷിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ, 600 രൂപ പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വെങ്കിടേഷും ധർമ്മരാജും തമ്മിൽ തർക്കം നടക്കുന്നതാണ് വീഡിയോയിലുള്ളത്.വെങ്കിടേഷിന്‍റെ പക്കൽ ആവശ്യമായ വാഹനരേഖകൾ ഇല്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് പിഴ ചുമത്തിയത്.
പരിഭ്രാന്തരായ വഴിയാത്രക്കാർ വെങ്കിടേഷിനെ ഇടിക്കുന്നത് നിർത്താൻ ധർമ്മരാജിനോട് അപേക്ഷിച്ചെങ്കിലും അദ്ദേഹം മര്‍ദ്ദനം നിർത്താന്‍ തയ്യാറായില്ല. ഒടുവില്‍ മറ്റൊരു പൊലീസ് ഇടപെട്ട് വെങ്കിടേഷിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Adjust Story Font
16