Quantcast

ചൈന അരുണാചലിൽ നിർമിച്ച ഗ്രാമം സൈനിക കേന്ദ്രം: സംസ്ഥാന ഉദ്യോഗസ്ഥൻ

2020 ൽ തങ്ങൾ പ്രദേശത്ത് സർവേ നടത്തിയിരുന്നു, അന്ന് സൈനികാവശ്യത്തിനെന്ന് മനസ്സിലാക്കാവുന്ന വലിയ വീടുകൾ കണ്ടുവെന്ന് അപ്പർ സുബൻസാരിയിലെ കടുകാ ഡിവിഷനിൽ അഡീഷനൽ ഡെപ്യൂട്ടി കമീഷണറായ ഡി.ജെ ബോറ

MediaOne Logo

Web Desk

  • Updated:

    2021-11-07 05:08:29.0

Published:

7 Nov 2021 4:58 AM GMT

ചൈന അരുണാചലിൽ നിർമിച്ച ഗ്രാമം സൈനിക കേന്ദ്രം: സംസ്ഥാന ഉദ്യോഗസ്ഥൻ
X

ചൈന അരുണാചൽപ്രദേശിൽ നിർമിച്ച നൂറു വീടുള്ള ഗ്രാമം ഒരുപാട് കാലമായി പീപ്പിൾസ് ലിബറേഷൻ ആർമിയുടെ താവളമാണെന്ന് സംസ്ഥാനത്തെ ഉന്നത ഉദോഗസ്ഥൻ. സംസ്ഥാനത്തെ അപ്പർ സുബൻസരി ജില്ലയിലെ അതിർത്തി പ്രദേശത്ത് ചൈന ഗ്രാമം നിർമിച്ചതായി പെൻറഗൺ യു.എസ് കോൺഗ്രസിന് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2020 ൽ തങ്ങൾ പ്രദേശത്ത് സർവേ നടത്തിയിരുന്നുവെന്നും അന്ന് സൈനികാവശ്യത്തിനെന്ന് മനസ്സിലാക്കാവുന്ന വലിയ വീടുകൾ കണ്ടുവെന്നുമാണ് അപ്പർ സുബൻസാരിയിലെ കടുകാ ഡിവിഷനിൽ അഡീഷനൽ ഡെപ്യൂട്ടി കമീഷണറായ ഡി.ജെ ബോറ പറയുന്നത്. 1962 ചൈന പ്രദേശം കയ്യിലാക്കുമ്പോൾ ചെറിയ പോസ്റ്റുകൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

1962 വരെ പ്രദേശത്തായിരുന്നു അവസാന ഇന്ത്യൻ ക്യാമ്പുണ്ടായിരുന്നത്. പിന്നീട് ഇരുരാജ്യങ്ങൾക്കിടയിൽ തർക്കം ഉടലെടുത്തതിനെ തുടർന്ന് ഇന്ത്യൻ ക്യാമ്പ് നാലഞ്ചു കിലോമീറ്റർ പിന്നിലേക്ക് മാറ്റുകയായിരുന്നു. ചൈന അധീനതിയിലാക്കിയ പ്രദേശം യഥാർത്ഥത്തിൽ താഗിൻ വിഭാഗത്തിന്റേതാണ്. 2018 ൽ ഭൂമി കൈവശാവകാശ നിയമം ഭേദഗതി ചെയ്യുന്നത് വരെ വിവിധ ഗോത്രങ്ങൾക്കും വിഭാഗങ്ങൾക്കും ഭൂമിയിൽ പ്രത്യേക അധികാരമുണ്ടായിരുന്നു. 1914 മക്‌മോഹൻ ലൈൻ നിലവിൽവന്ന് ഇന്ത്യയുടെയും ടിബറ്റിന്റെയും അതിർത്തി നിശ്ചയിച്ചതോടെ താഗിൻ വിഭാഗക്കാർ ഇരു രാജ്യങ്ങളിലുമായി വിഭജിക്കപ്പെട്ടു.

TAGS :

Next Story