Quantcast

മണിപ്പൂരിലെ സ്ത്രീകൾക്കെതിരായ അതിക്രമം; നാലു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ദൃശ്യങ്ങൾ പുറത്തുവന്നതിൽ ഗൂഢാലോചനയെന്ന് ബി.ജെ.പി

MediaOne Logo

Web Desk

  • Published:

    22 July 2023 12:56 AM GMT

Manipur Violence,Violence against women in Manipur; Four accused were taken into police custody,latest national news,മണിപ്പൂരിലെ സ്ത്രീകൾക്കെതിരായ അതിക്രമം; നാലു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
X

ഇംഫാൽ: മണിപ്പൂരിൽ കുകി യുവതികളെ നഗ്‌നരായി നടത്തി ലൈംഗികാതിക്രമം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിലായ നാലു പ്രതികളെയാണ് 11 ദിവസം കസ്റ്റഡിയിൽ വിട്ടത്. മറ്റുപ്രതികൾക്കായി അന്വേഷണം ഊർജ്ജതമാക്കിയതായി മണിപ്പൂർ പൊലീസ് അറിയിച്ചു.

കേസിലെ മുഖ്യമന്ത്രി പ്രതിയായ ഹൊറോദാസ് ഉൾപ്പെടെയുള്ളവരെയാണ് കോടതി പതിനൊന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ബാക്കിയുള്ള പ്രതികളെ കുറിച്ച് വിവരം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

സമാന രീതിയുള്ള മറ്റേതെങ്കിലും സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹൊറോദാസിന്റെ വീട് സ്ത്രീകൾ ഉൾപ്പെടുന്ന സംഘം ഇന്നലെ കത്തിച്ചിരുന്നു. പാർലമെന്റ് സമ്മേളനത്തിന് തൊട്ടുമുമ്പ് ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ബി..െജപി ഭരിക്കുന്ന മണിപ്പൂരിനെക്കാളും ബലാത്സംഗ സംഭവങ്ങൾ പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഛത്തീസ്ഗഡ് തുടങ്ങിയ പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വളരെ കൂടുതലാണെന്നും ശർമ്മ ആരോപിച്ചു.

സ്ത്രീകൾക്കെതിരെ സമാന ലൈംഗികാതിക്രമം ഉണ്ടായ നാല് സംഭവങ്ങൾ കൂടി നടന്നിട്ടുണ്ടെന്ന് ബി.ജെ.പി കുകി എംഎൽഎമാർ ഉൾപ്പെടെയുള്ളവർ പറഞ്ഞു. സംഘർഷം വീണ്ടും വ്യാപിക്കാതിരിക്കാൻ സായുധസേനകളും പൊലീസും കനത്ത ജാഗ്രതയിലാണ്.

TAGS :

Next Story